കവിതകൾ

Poems · 52

സാൻഡ്‌വിച്ച് എന്റെയീ സാൻവിച്ചിനെയാണ്
നിങ്ങൾ പൊരിച്ച മുട്ടബ്രെഡെന്ന്
പറഞ്ഞ് കവിതയെഴുതിയത്.
വായിക്കുക
ദീർഘനിശ്വാസം ഏറ്റവും ആഴത്തിൽ 
നിങ്ങളിലോട്ട് വേരുകളാഴ്ത്തിയ
മനുഷ്യരെ നിങ്ങൾക്ക്
നഷ്ടപ്പെട്ടിട്ടുണ്ടോ?
വായിക്കുക
കവിതകൾ ആശാന്മാർ പറഞ്ഞു തന്ന
വാക്കുകളുടെ നൃത്തമല്ലെൻ്റെ
കവിതകൾ.
വായിക്കുക
നിലാപുഞ്ചിരി തന്നെ കൊണ്ടുപോകാൻ
വന്ന കാലന്റെ കഴുത്തിൽ
കയറിട്ട് മുറുക്കുമ്പോൾ
അയാളുടെ കണ്ണുകൾ
ശാന്തമായിരുന്നു.
വായിക്കുക
നക്ഷത്രവും സൂര്യനും എൻ്റെ ജീവൻറെ വിത്തുകൾ
നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്,
അതിന് പ്രാണനും ദേഹവും പകുത്ത്
നൽകിയതിന്,
വായിക്കുക
യുദ്ധമുഖം യുദ്ധമുഖത്താണ് നാം. തെളിഞ്ഞ പ്രഭാതങ്ങളും
തണുത്ത വൈകുന്നേരങ്ങളും
ഭീതിയുടെ നിഴലിലാണ്.
വായിക്കുക
യുദ്ധത്തിൻ്റെ നടുവിൽ ഞങ്ങൾ യുദ്ധത്തിൻ്റെ
നടുവിലാണ്,
ഞങ്ങൾ ആരംഭിക്കാത്ത
ഞങ്ങൾക്ക് വേണ്ടാത്ത
യുദ്ധത്തിൻ്റെ നടുവിൽ.
വായിക്കുക
ചാത്തൻ പൂർണചന്ദ്രനതിൻ്റെ
പൂർണ്ണതയിൽ നിൽക്കുമ്പോൾ,
ഇരുട്ടും രക്‌തവും
ഇഴപിരിഞ്ഞു കിടക്കുന്ന
നിന്റെ മുടിയിഴകൾ
വായിക്കുക
ചോദ്യമിതാണ് നിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കെ
നിന്നിലേക്ക് പരകായപ്രവേശം
നടത്തുവാനും, നിമിഷാർദ്ധം കൊണ്ട്
നിന്റെ നിശ്വാസങ്ങളുടെ
ആഴമളക്കുവാനുമെനിക്ക് കഴിയും.
വായിക്കുക
മഴ പെയ്യുമ്പോൾ മഴ പെയ്യുമ്പോൾ
വീട്ടു വരാന്തയിൽ
വെറുതെയിരിക്കണം,
ഇടക്കിടെ കുട ചൂടി
ഇറങ്ങി നടക്കണം.
വായിക്കുക
കാടെരിയുമ്പോൾ കാറ്റ് കാട്ടുതീയാകുമ്പോൾ, കൂട്ടം തെറ്റിപ്പോയവർക്ക്
കൂടാകുക.
ചിറകെരിഞ്ഞ് വീണവർക്ക്
ചാഞ്ഞ് കിടക്കാനൊരു
വായിക്കുക
കാലാന്തരം തോറ്റ് പോയിട്ടും പോരാട്ടം
അവസാനിപ്പിക്കാത്തവർക്കു വേണ്ടി,
ആൾക്കൂട്ടത്തിൽ ഒറ്റക്കായിപ്പോയിട്ടും
എല്ലാവരെയും ചേർത്ത്
നിർത്തിയവർക്കു വേണ്ടി,
വായിക്കുക
ജടായു നീണ്ട പ്രയാണങ്ങളിൽ
ചിറക് ഇടറുമ്പോളൊക്കെ,
ജടായു,
ഞാൻ നിന്നെയോർക്കും.
വായിക്കുക
പ്രകാശഗോപുരങ്ങൾ മനോഹരമായ വൈകുന്നേരമൊരു
കവിതയെഴുതിയാലോന്ന് തോന്നി.
ഓർമ്മകളുടെ മഴപെയ്ത്തിൽ സദാ
നനഞ്ഞ് നിൽക്കുന്നത് കൊണ്ട്
നിങ്ങളെക്കുറിച്ച് എഴുതാമെന്നു കരുതി.
വായിക്കുക
മരണത്തിന്റെ മണം ചില വൈകുന്നേരങ്ങളിൽ ഞാൻ
മരണത്തിന്റെ മണമുള്ള
ഇടനാഴികളിൽ ചെന്ന് പെടാറുണ്ട്.
വായിക്കുക
നിനക്കൊരർച്ചന ആളിറങ്ങിയാരവം നിലച്ചപ്പോൾ
വസന്തത്തിൻ രാവ് കൊഴിഞ്ഞു.
ഇനി ഞാൻ തനിച്ചിവിടെ ഈ
തെരുവിൽ.
വായിക്കുക
രാത്രിസഞ്ചാരം ഒരോ രാത്രിസഞ്ചാരത്തിന്
ഇറങ്ങുമ്പോഴും ഞാൻ നിന്നേയോർക്കും.
നക്ഷത്രങ്ങളില്ലാത്ത കറുത്ത രാത്രിയിൽ
നാം നടന്ന വഴികളിൽ ഞാൻ വെറുതെ
വന്ന് നിൽക്കും.
വായിക്കുക
മടക്കയാത്രയില്ലാത്തിടത്ത് ഇനി കൈകൾ വിരിച്ച്
നിങ്ങളെന്നെ ആലിംഗനം ചെയ്യുക.
ഇത്തിരി നേരമതിലമർന്ന്
നിന്നോട്ടെ ഞാൻ.
വായിക്കുക
വെളിച്ചവുമിരുട്ടും ഒരുപക്ഷേ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
മദ്ധ്യത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും.
നീയെന്നിലേക്കും ഞാൻ നിന്നിലേക്കും
ഓടിക്കയറാൻ നമ്മുടെ ഹൃദയങ്ങൾ
വെമ്പുന്നുവെന്ന് നമ്മുടെ കണ്ണുകൾ
വായിക്കുക
സ്വപ്നതുല്യമായ സത്യം പച്ചച്ചെടികൾ നിറഞ്ഞയെന്റെ
മുറിയുടെ മഞ്ഞവിരിപ്പിൽ
കിടക്കുമ്പോൾ ഞാനിടക്ക് ഓർക്കും,
ഞാൻ സന്തോഷവാനാണെല്ലോയെന്ന
സ്വപ്നതുല്യമായ സത്യം.
വായിക്കുക
ഒരുതരി വെളിച്ചം ഇപ്പോളൊന്നും എഴുതാറില്ലേന്ന്
അവളിടക്കിടെ വന്ന് ചോദിക്കും.
എഴുതാനാരോ ഉള്ളിൽക്കിടന്ന്
പിടക്കാറുണ്ടെങ്കിലും കാമ്പില്ലാത്തതെന്ന്
സ്വയം തോന്നലുള്ളത് കൊണ്ട്
വായിക്കുക
തേടൽ എന്നിൽ നിന്ന് എന്നിലേക്കുള്ള
ദേശാടനത്തിൽ, ലിപികളറിയാത്ത
ഭാഷകളിലെ സംഗീതസ്വരങ്ങൾ
ഞാനുള്ളിലോട്ടെടുക്കാറുണ്ട്.
വായിക്കുക
വീണ്ടുമുണരട്ടെ പാതിരാത്രിയിൽ പ്രാന്തിനൊപ്പം
കവിത പൂക്കാറുണ്ടുള്ളിൽ,
പ്രണയത്തോളം മധുരവും
പ്രാണനോളം നനവുള്ളത്.
വായിക്കുക
ഓർമ്മകളിലേക്ക് ഓർമ്മകളിലേക്ക് വീണ്ടും വീണ്ടും
തിരികെപ്പോകുന്ന മനുഷ്യരുണ്ട്.
രാവിലെയെണ്ണീറ്റ് ഒറ്റക്ക് കട്ടനിടുമ്പോൾ
ദീനം വന്ന് മരിച്ച ഭാര്യ നീനാമ്മയെ
പത്രോസേട്ടൻ ഓർക്കും. രാവിലെ
വായിക്കുക
പ്രിയപ്പെട്ടവർ പ്രിയപ്പെട്ടവരുടെ കൂടെയുള്ള നീണ്ട
ഒത്തുചേരലുകൾക്ക് ശേഷം,
ഹ്രസ്വമായ വിട പറച്ചിലിന്റെ
വൈകുന്നേരങ്ങൾ പോലുമെന്നെ
അഗാധമായി ഒറ്റപ്പെടുത്താറുണ്ട്.
വായിക്കുക
ആരവങ്ങൾ എൻ്റെ മൗനാഴങ്ങളിൽ പോലും
ഞാൻ ആഘോഷതിമിർപ്പിലാണ്.
പോയ രാവുകളെ ഓർത്ത്
വേദനിക്കുവാൻ എനിക്ക് സമയമില്ല.
എന്നെ വെറുക്കുന്നവരെ
വായിക്കുക
യാത്ര തുടരാനാകുന്നില്ല പ്രിയ്യപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ട
മനുഷ്യനെക്കണക്കാണ് ഞാനിന്ന്.
എന്താണ് നഷ്ട്ടപ്പെട്ടതെന്നോ,
എവിടെയാണ് വീണ് പോയതെന്നോ
ഓർമ്മയില്ലാതെ മറവിയുടെ ഇരുട്ടിൽ
വായിക്കുക
അരങ്ങൊഴിയെട്ടെ കാലമിങ്ങനെ കൊഴിഞ്ഞ് പോകവേ,
ഓർമകളുടെ ഭാരവുമേറി വരുന്നു.
ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്തവരുടെയും,
മടങ്ങിവരാതെ യാത്ര പറഞ്ഞവരുടെയും
മുഖങ്ങളിങ്ങനെ മനസ്സിൽ കൂടി വരുന്നു.
വായിക്കുക
കെട്ട്കഥ ഞാൻ അവസാനമെഴുതുന്നത്
നിനക്കുള്ള കവിതയാരിക്കില്ല.
ആരും കേൾക്കാത്ത നമ്മുടെ കഥയാരിക്കും.
എനിക്കുറപ്പുണ്ട്, നീയും ഞാനുമൊന്നിക്കുന്ന
ആ കഥ നമ്മൾ വിശ്വസിക്കുന്നത്പോലെ
വായിക്കുക
ഞാനിനിയെന്ത് പറയും ഞാനിനിയെന്ത് പറയും നിന്നോട്?
കാത്തിരുന്ന വഴികളിലെ വെളുത്ത ലില്ലിപ്പൂക്കൾ
വാടിത്തുടങ്ങിയെന്നോ? അതോ നാം
നനച്ച വള്ളിച്ചെടികൾ വേരറ്റ് പോയെന്നോ!
വായിക്കുക
എഴുന്നൂറ്റിയൊന്നാമെത്തെ വർഷം എല്ലാ രാത്രികളിലെപ്പോലെയിന്നും ഞാൻ
നീലവാതിൽ തുറന്ന് നടന്ന് തുടങ്ങി.
സ്വപ്‍നങ്ങളുടെ ഇടനാഴിയിലൂടെ
ആനന്ദസംഗീതത്തിൻ്റെ ശാന്തമർമ്മരങ്ങളിൽ
ഒരുന്മാദിയെപ്പോലെ കാറ്റിനൊപ്പം
വായിക്കുക
കാവൽ നീ ഉറങ്ങുന്നതും ഉണരുന്നതും കാത്ത്
ഞാൻ ഉറങ്ങാതെ തുണയിരിപ്പുണ്ട്.
ഇരുൾ വഴിയിൽ നീ ഇടറി
വീണാലോയെന്ന ഭീതിയാലൊരു
കൺനോട്ടമകലെ ഞാൻ കാവൽ
വായിക്കുക
രാത്രിമഞ്ഞകൾ വൈകുന്നേരങ്ങളിലെ വിജനമായ
തെരുവിൽ ഞാൻ
പൊടുന്നനെയുള്ള തിരിവിൽ
കണ്ടുമുട്ടുന്ന പൂമരങ്ങളുണ്ട്.
വായിക്കുക
ചിരഞ്ജീവി ഞാൻ മരിക്കുമ്പോൾ നിങ്ങൾ കരയരുത്.
ജീവിതത്തിൽ നിന്ന് വീണു പോയവനെന്ന്
എന്നെക്കുറിച്ച് വിലപിക്കാൻ പാടില്ല
വായിക്കുക
ധ്യാനം എൻറെ ഉൾക്കാഴ്ചകൾ
നഷ്ടമാകുമ്പോൾ,
ഋതുക്കളുടെ കാറ്റുവീശുന്ന,
വെളുത്ത പാറക്കൂട്ടങ്ങൾ
അതിരുകാക്കുന്ന കടൽക്കരയിൽ
വായിക്കുക
ഇടിമുഴക്കമാകുക ഇനിയെങ്ങനെ എനിക്ക്
നിശ്ബദനാകാൻ കഴിയും ?!
വീടില്ലാത്തവന്റെ വഴികളിൽ,
വിശന്ന് മരിച്ചവന്റെ നാട്ടിൽ,
കർഷകരുടെ കണ്ണീർകൊണ്ട്
വായിക്കുക
വൃക്ഷമാകുക കാട് തേടിയുള്ള
യാത്രകളിൽ നാം
പരസ്‌പരം കണ്ടുമുട്ടുന്നതുവരെ
പാതകൾ
അവസാനിക്കാതെയിരിക്കട്ടെ.
വായിക്കുക
മഴകൊണ്ട് പൊള്ളലേക്കുമ്പോൾ മഴകൊണ്ട് പൊള്ളലേക്കുന്ന
ചില നേരങ്ങളുണ്ട് ഭൂവിൽ.
തണുപ്പായി പെയ്തിരുന്നവൾ
പൊടുന്നുനെ കാലചക്രത്തിൽപ്പെട്ട്
താപം പ്രവഹിക്കുന്ന
വായിക്കുക
മറവികൾ കൊലചെയ്യപ്പെടുമ്പോൾ ഉറക്കമില്ലാത്തവന്റെ കട്ടിലിലാണ്
മറവികൾ ദാരുണമായി
കൊലചെയ്യപ്പെട്ടത്, പൊടുന്നനെയവൻ
ഓർമ്മകളാൽ വേട്ടയാടപ്പെടുന്നു.
വായിക്കുക
രഹസ്യങ്ങൾ ഞാൻ നിന്നോട് മാത്രം
പറയുവാനാഗ്രിഹിക്കുന്ന രഹസ്യങ്ങളുണ്ട്.
ഉള്ളിലെ ഇരുട്ടിൽ ഞാൻ
ഒളിപ്പിച്ചുവെച്ചേക്കുന്ന എൻ്റെ യാഥാർഥ്യങ്ങൾ.
പറയാതിരിക്കുവാൻ വയ്യിനി.
വായിക്കുക
അനുജന് നിന്നെ തന്ന
അച്ഛക്കും അമ്മക്കും,
ഞാൻ ജ്യേഷ്ട്ടനായ
അനർഘനിമിഷത്തിന്,
നന്ദി.
വായിക്കുക
ബുദ്ധൻ അവളെ ചുംബിക്കുന്നതിന്റെ
മൂന്നാമത്തെ നിമിഷത്തിൽ
എന്റെ ഉള്ളിലാരോ
ഇങ്ങനെ പറഞ്ഞു.
വായിക്കുക
നിനക്ക് നിന്നെ കണ്ട അനർഘ നിമിഷത്തിന്,
ആഴമുള്ള കണ്ണുകളുമായി മുന്നിൽ കൊണ്ടുനിർത്തിയ
കാലത്തിന്റെ ഉർവ്വരതക്ക്,
നിറഞ്ഞ പ്രണയത്തിന്, നന്ദി.
വായിക്കുക
മഴ ഇനി നമ്മൾ കാണുമ്പോൾ
ഏറെക്കാലത്തിന് ശേഷം
പെയ്യാൻ കാത്തിരുന്ന
മഴ നിറഞ്ഞ് പെയ്യുമാരിക്കും.
വായിക്കുക
സമ്മാനം നീ ചോദിച്ചത്ര ചുംബനങ്ങൾ
നിറച്ച് ഞാനൊരു കവിതയെഴുതാം.
എന്നിട്ട് എൻ്റെ ചുവന്നബുക്കിൽ
ഞാനത് സൂക്ഷിച്ച് വെയ്ക്കാം.
വായിക്കുക
നിങ്ങൾ പുതിയ കുറിപ്പുകൾ ഒന്നുമില്ലേയെന്ന്
കുട്ടുകാർ ഇടക്കിടെ ചോദിക്കും.
ജീവിതഭാരങ്ങളിൽ
വരികൾ മറന്ന്പോയ
കവിതയാണ് ഞാനെന്ന്പ്പറഞ്ഞ്
വായിക്കുക
ഉള്ളറകൾ നിങ്ങളെ സ്നേഹിച്ചതുകൊണ്ട്മാത്രം
ഹൃദയം തകർന്നവരുടെ
ഉള്ളിലോട്ട് വീണിട്ടുണ്ടോ ?
വായിക്കുക
സ്നേഹിക്കുക ഒരുനാൾ ഞാൻ മരണം പൂകും
പരിഭവം പറയാതെയിരിക്കുകയന്ന്,
അതിനാൽ സ്നേഹിക്കുക നാം
ആഴത്തിൽ വീണ്ടുമാഴത്തിൽ.
വായിക്കുക
ഏകാന്തതകൾ ഞാൻ ഏകനായിരിക്കുന്ന മുറി,
ഫാനിൻ്റെ ഇരമ്പലുകൾ.
മേശമേൽ എന്നെ നോക്കി വെറുതെയിരിക്കുന്ന
ലാപ്ടോപ്പും മൊബൈയിലും
അതിൽ കണ്ട് തീരാൻ കഴിയാത്രത്ത
വായിക്കുക
പുനർജനിക്കുക എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ. പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ. കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും. വായിക്കുക പോയി അവൻ തല ചുമരിൽ അടിച്ചപ്പോൾ
അച്ഛന്റെ അദൃശ്യകരങ്ങൾ
അവനെ ചേർത്ത്പിടിച്ചിരിക്കാം.
അവനിനി കരയാതിരിക്കാൻ
കൂടെക്കൊണ്ടുപോയതായിരിക്കാം.
വായിക്കുക
അനുജൻ നീയെനിക്കാരാ..??
മൂത്തപുത്രനോ,
അതോ ആത്മസുഹൃത്തോ ?!
അമ്മയുടെ മറുരൂപമോ
അപ്പന്റെ ആൾരൂപമോ
വായിക്കുക