കവിതകൾ

ആശാന്മാർ പറഞ്ഞു തന്ന
വാക്കുകളുടെ നൃത്തമല്ലെൻ്റെ
കവിതകൾ.

അവയെൻ്റെ മനസ്സിൻ്റെ മേഘവർഷമാണ്.
ഇനിയും പെയ്ത് തീർന്നിട്ടില്ലാത്ത
പെരുമഴക്കാലത്തിൻ്റെ ആഗ്രഹവർഷം.

അതിൽ
ഇടനെഞ്ചിൻ്റെ ഇടർച്ചകളും
കൂടെപ്പിറന്നവൻ്റെ കൂട്ടും,
കൂടെനടന്നവരുടെ കരുതലും കാണും.

അതിൽ
പങ്ക് വെച്ച് പാതിയാകാത്ത പ്രണയവും
സഫലമാകാത്ത സ്വപ്‌നങ്ങളും,
കണ്മണിയുടെ കളിചിരികളുമുണ്ടാകും.

അതിൽ
കാറ്റും കുന്നും കടലും കിളിയും കിരണങ്ങളും
നക്ഷത്രങ്ങളും നിറങ്ങളും നിനവും,
നീയും ഞാനും നമ്മളും നിറഞ്ഞ് നിൽക്കും.

അതിലെൻ്റെ ചാരക്കണ്ണുകളിൽ
പകർന്ന് കിട്ടിയ
നിലാവെളിച്ചവും കാണും.

നമ്മുടെ മഴയിനിയും പെയ്ത് തീർന്നിട്ടില്ല.

ഇനിയും വായിക്കാംPoems

എല്ലാം കാണാം
മടക്കയാത്രയില്ലാത്തിടത്ത് ഇനി കൈകൾ വിരിച്ച്
നിങ്ങളെന്നെ ആലിംഗനം ചെയ്യുക.
ഇത്തിരി നേരമതിലമർന്ന്
നിന്നോട്ടെ ഞാൻ.
മടക്കയാത്രയില്ലാത്തിടത്ത്
ഒടുവിൽ ഞാൻ വന്നുവെന്നും
അവസാന വേർപിരിയലിന്
ശേഷവും വീണ്ടുമൊരു
വായിക്കുക
അരങ്ങൊഴിയെട്ടെ കാലമിങ്ങനെ കൊഴിഞ്ഞ് പോകവേ,
ഓർമകളുടെ ഭാരവുമേറി വരുന്നു.
ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്തവരുടെയും,
മടങ്ങിവരാതെ യാത്ര പറഞ്ഞവരുടെയും
മുഖങ്ങളിങ്ങനെ മനസ്സിൽ കൂടി വരുന്നു.
ഇന്നീ രാത്രികളുടെ ആരവം മോഹിപ്പിക്കാതെ
മടുപ്പിക്കുന്നത്, ഉള്ളിലെ കളിചിരികളുടെ ദൈര്‍ഘ്യം
ഞാനറിയാതെ കുറയുന്നകൊണ്ടാവും.
വായിക്കുക
ഒരുതരി വെളിച്ചം ഇപ്പോളൊന്നും എഴുതാറില്ലേന്ന്
അവളിടക്കിടെ വന്ന് ചോദിക്കും.
എഴുതാനാരോ ഉള്ളിൽക്കിടന്ന്
പിടക്കാറുണ്ടെങ്കിലും കാമ്പില്ലാത്തതെന്ന്
സ്വയം തോന്നലുള്ളത് കൊണ്ട്
മാറ്റി വെയ്ക്കാറാണ് പതിവെന്ന്
മറുപടിപ്പറയും ഞാൻ.
കാലമെപ്പോഴും സമയമനുവദിക്കണമെന്നില്ല,
വായിക്കുക
എല്ലാം കാണാം