ദീർഘനിശ്വാസം

ഏറ്റവും ആഴത്തിൽ 
നിങ്ങളിലോട്ട് വേരുകളാഴ്ത്തിയ
മനുഷ്യരെ നിങ്ങൾക്ക്
നഷ്ടപ്പെട്ടിട്ടുണ്ടോ?

ഇടനെഞ്ചിൽ വാൾ
കടത്തിയത് പോലുള്ള
കൊടിയ വേദന നിങ്ങളെയന്നേരം
പിടികൂടും.

കരയിലിട്ട മീനിനെപ്പോലെ
നിങ്ങളുടെ ശ്വാസമടയുവാൻ
തുടങ്ങുമപ്പോൾ.

പ്രാണൻ പിടയുന്ന
വേദനകളെ വാക്കിലൊതുക്കുവാൻ
കഴിയാതെ നിങ്ങളുടെ
കണ്ണുകൾ കലങ്ങിമറിയും.

ഇതുവരെ നിങ്ങളറിയാത്ത
നിങ്ങളുടെ ആഴങ്ങളിൽ
മുറിവുകൾ ഉണ്ടാകുമപ്പോൾ.
അതിൽ ചോര പൊടിയുമ്പോൾ,
നിലവിളിക്കാൻ പറ്റാതെ
മൗനത്തിലാഴും നിങ്ങൾ.

ഒരു നിമിഷത്തിലേക്കെങ്കിലും.
സ്വയം മറവിയിലാണ്ട്
പോയിരുന്നേലെന്ന്
കൊതിക്കും നിങ്ങളാസമയം.

പൊടുന്നനെ ഹൃദയമിടിപ്പ്
പ്രാണന്റെ പിടച്ചിലിൽ
പതറുമ്പോൾ,
സിരകളിൽ അഗ്നിയും
കണ്ണുകളിൽ ഇരുട്ടും
പടർന്ന് തുടങ്ങും.

മരണമാണ് നിങ്ങൾക്ക്
രക്ഷപെടാനുള്ള ഒരേയൊരു വഴിയെന്ന്
നിങ്ങളാ നിമിഷം തീർച്ചപ്പെടുത്തും.

ഒടുവിൽ നിങ്ങളുടെ
അവസാനത്തെ ശ്വാസത്തിന്റെ
തൊട്ട് മുൻപ്,
അവരുടെ ഓർമകളുടെ
മഴ പെയ്യും നിങ്ങളുടെ ഉള്ളിൽ.

അവയുടെ നനവിന്റെ തണുപ്പിൽ,
അറ്റ് പോയ വേരുകളിൽ തളിർ വരും.
ആ നിമിഷം നിങ്ങൾ
നീണ്ട ദീർഘനിശ്വാസത്തിലാഴും.

ഇനിയും വായിക്കാംPoems

എല്ലാം കാണാം
പ്രകാശഗോപുരങ്ങൾ മനോഹരമായ വൈകുന്നേരമൊരു
കവിതയെഴുതിയാലോന്ന് തോന്നി.
ഓർമ്മകളുടെ മഴപെയ്ത്തിൽ സദാ
നനഞ്ഞ് നിൽക്കുന്നത് കൊണ്ട്
നിങ്ങളെക്കുറിച്ച് എഴുതാമെന്നു കരുതി.
മനസ്സിലെ വായനക്കാരൻ പറഞ്ഞു
മാറി നടക്കാൻ സമയമായെന്ന്.
എന്തെഴുതും.
വായിക്കുക
മഴ പെയ്യുമ്പോൾ മഴ പെയ്യുമ്പോൾ
വീട്ടു വരാന്തയിൽ
വെറുതെയിരിക്കണം,
ഇടക്കിടെ കുട ചൂടി
ഇറങ്ങി നടക്കണം.
മഴ തോരുമ്പോൾ
ചെടിയെല്ലാം നോക്കണം,
പിന്നെ കുഞ്ഞിനെ
വായിക്കുക
ചോദ്യമിതാണ് നിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കെ
നിന്നിലേക്ക് പരകായപ്രവേശം
നടത്തുവാനും, നിമിഷാർദ്ധം കൊണ്ട്
നിന്റെ നിശ്വാസങ്ങളുടെ
ആഴമളക്കുവാനുമെനിക്ക് കഴിയും.
നീ നിനച്ചിരിക്കാത്തപ്പോൾ
നിന്റെ ചുണ്ടിലെ മുത്തമാകുവാനും
നിന്റെ മനതാരിലെ മാന്ത്രികനാകാനും
വായിക്കുക
എല്ലാം കാണാം