കുറ്റബോധം

ഞാൻ നിന്നോട് കള്ളം
പറയുകയായിരുന്നു.

നിന്നെ കാത്തിരുന്ന വീടിനരികിൽ
മിസൈലുകൾ പതിച്ചപ്പോൾ,
അത്യാവശ്യസാധനങ്ങളും
പ്രാണനും കൈയിലെടുത്ത്
ഞാൻ ഓടാൻ തുടങ്ങിയപ്പോൾ,
തലയ്ക്കുമീതെയുള്ള പ്രകമ്പനങ്ങൾക്കിടയിലൂടെ
കാറിൽ പാഞ്ഞപ്പോൾ,

ഞാൻ നിന്നോട് കള്ളം
പറയുകയായിരുന്നു.

ഡ്രോണുകൾ മൂളിപ്പറന്ന്
കെട്ടിടങ്ങൾ കഷണങ്ങളാക്കുമ്പോൾ,
തീഗോളമെന്റെ മുറിയെ
പകലാക്കിയപ്പോൾ,
ശ്വാസമടക്കിപ്പിടിച്ച് താഴ്നിലയിൽ
ഞാൻ ഒളിച്ചിരുന്നപ്പോൾ,

ഞാൻ നിന്നോട് കള്ളം
പറയുകയായിരുന്നു.

ഇനിയൊരിക്കലും പരസ്പരം
കാണാൻ കഴിയില്ലെന്ന് കരുതി
നിന്നോട് സംസാരിച്ചപ്പോൾ,
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക്
പലായനം ചെയ്തപ്പോൾ,

ഒരു തരിമ്പുപോലും കുറ്റബോധമില്ലാതെ
ഞാനിവിടെ സുരക്ഷിതനാണെന്ന്
ഞാൻ നിന്നോട് കള്ളം പറഞ്ഞു.

↑

ഇനിയും വായിക്കാംPoems

എല്ലാം കാണാം
യാത്ര തുടരാനാകുന്നില്ല പ്രിയ്യപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ട
മനുഷ്യനെക്കണക്കാണ് ഞാനിന്ന്.
എന്താണ് നഷ്ട്ടപ്പെട്ടതെന്നോ,
എവിടെയാണ് വീണ് പോയതെന്നോ
ഓർമ്മയില്ലാതെ മറവിയുടെ ഇരുട്ടിൽ
സദാ തിരച്ചിലിലാണ് ഞാനിന്ന്.
അത്കൊണ്ട് തന്നെ എപ്പോഴുമൊരുതരം
തേടലാണ് ജീവിതം. പല ലക്ഷ്യങ്ങളും
വായിക്കുക
യുദ്ധമുഖം യുദ്ധമുഖത്താണ് നാം. തെളിഞ്ഞ പ്രഭാതങ്ങളും
തണുത്ത വൈകുന്നേരങ്ങളും
ഭീതിയുടെ നിഴലിലാണ്.
കിളികളുടെ ചിറകടിയൊച്ചകളും
കതകടശബ്ദങ്ങളും ഭയത്തിന്റെ
കതിനകൾ പൊട്ടിക്കുന്നുള്ളിൽ.
കറുത്ത പുകയും തകർന്ന
വായിക്കുക
സാൻഡ്‌വിച്ച് എന്റെയീ സാൻഡ്‌വിച്ചിനെയാണ്
നിങ്ങൾ പൊരിച്ച മുട്ടബ്രെഡെന്ന്
പറഞ്ഞ് കവിതയെഴുതിയത്.
മേശമേൽ കഴിക്കാനിരുന്ന 
അയാളോട് അവൾ പരിഭവം പറഞ്ഞു.
അതിനെ ഒന്ന് പാളിനോക്കിയിട്ട് 
അയാൾ പറഞ്ഞു 
ശരിയാണ്, ഇത് പൊരിച്ച മുട്ടബ്രെഡല്ല.
വായിക്കുക
എല്ലാം കാണാം