അവധൂതൻ

നട്ടപ്പാതിരയ്ക്ക്,
ഉറക്കമില്ലാത്തൊരു ഉന്മാദിയായി
നിങ്ങൾക്കിടയിലേക്ക് ഞാൻ
നടന്നുകയറും.

അവധൂതന്റെ അനശ്വരതയോടെ
നിങ്ങൾക്കുനടുവിൽ ഞാൻ
നൃത്തമാടുവാൻ തുടങ്ങും.

ചുവടു പിഴയ്ക്കാത്ത ചടുലതയിലല്ല,
അവനവന്റെ ആഴമറിഞ്ഞതിന്റെ
ആനന്ദനടനത്തിൽ.

പൊടുന്നനെ ചുറ്റും
മഞ്ഞവെളിച്ചമുയരുമ്പോൾ,
നിങ്ങൾ മറന്നുപോയ
നിങ്ങളുടെ പാട്ടുകൾ
നിങ്ങളുടെയുള്ളിൽ പിറക്കും.

അന്നേരമെന്റെ
ചാരക്കണ്ണുകളിൽ നിങ്ങൾ
ചാഞ്ഞിറങ്ങുമ്പോൾ,
നിങ്ങളിൽ മിന്നലടിക്കും.

നിമിഷാർദ്ധം കൊണ്ട്
നമ്മൾ മറ്റൊരു
ഉന്മാദക്കൂട്ടമാകും.

ഇനിയും വായിക്കാംPoems

എല്ലാം കാണാം
കാവൽ നീ ഉറങ്ങുന്നതും ഉണരുന്നതും കാത്ത്
ഞാൻ ഉറങ്ങാതെ തുണയിരിപ്പുണ്ട്.
ഇരുൾ വഴിയിൽ നീ ഇടറി
വീണാലോയെന്ന ഭീതിയാലൊരു
കൺനോട്ടമകലെ ഞാൻ കാവൽ
നിൽപ്പുണ്ട്.
ഓടി വന്ന് മാറത്തണയ്ക്കാൻ
പാകത്തിന്, ഇമചിമ്മാതെയെപ്പോഴും
വായിക്കുക
ഇടിമുഴക്കമാകുക ഇനിയെങ്ങനെ എനിക്ക്
നിശ്ബദനാകാൻ കഴിയും ?!
വീടില്ലാത്തവന്റെ വഴികളിൽ,
വിശന്ന് മരിച്ചവന്റെ നാട്ടിൽ,
കർഷകരുടെ കണ്ണീർകൊണ്ട്
കോട്ടകൾ പണിതവർക്കിടയിൽ,
ശബ്ദമില്ലാത്ത ദൈവങ്ങൾക്ക് വേണ്ടി
നിശ്ബദമരണമേറ്റവരുടെ ഇടയിൽ,
വായിക്കുക
മഴകൊണ്ട് പൊള്ളലേക്കുമ്പോൾ മഴകൊണ്ട് പൊള്ളലേക്കുന്ന
ചില നേരങ്ങളുണ്ട് ഭൂവിൽ.
തണുപ്പായി പെയ്തിരുന്നവൾ
പൊടുന്നുനെ കാലചക്രത്തിൽപ്പെട്ട്
താപം പ്രവഹിക്കുന്ന
നിമിഷങ്ങളാണവ.
നിശ്ബദമായി മിഴിയടച്ചവ
സ്വീകരിക്കുകയെന്നല്ലാതെ
വായിക്കുക
എല്ലാം കാണാം