യാത്രകൾ

യാത്രകൾ അവസാനിച്ചാലും അവയുടെ ഓർമ്മകൾ അവസാനിക്കില്ല. മഴ തോരുമ്പോളും നിറഞ്ഞുപെയ്യുന്ന മരങ്ങളെപോലെ അവയിങ്ങനെ പെയ്ത്‌കൊണ്ടേയിരിക്കും. എനിക്ക് തോന്നുന്നു യാത്രകളുടെ ഏറ്റവും മനോഹരമായ ഒരു കാര്യം അവ ബാക്കി വെക്കുന്ന ഈ ഓർമകളാണ്.

നടന്ന വഴികളും, കണ്ട കാഴ്ചകളും, പുതിയ മനുഷ്യരും, കഴിച്ച ആഹാരവും, എല്ലാം മനോഹരമായ ഒരു ചിത്രം പോലെ മനസിന്റെ കോണിൽ ഇങ്ങനെ സൂക്ഷിച്ച് വെയ്ക്കണം. ഇടക്കിടെ അവ എടുത്ത് നോക്കി വീണ്ടും അങ്ങോട്ട് പോകാൻ പറ്റണം. ഒരു നിമിഷം അവയുടെ തണുപ്പിൽ വീണ്ടും അലിഞ്ഞ് ചേരണം.

ഇനിയും വായിക്കാംProse

എല്ലാം കാണാം

വീണ്ടും പ്രണയത്തിലാകുക

വായിക്കുക

ഓറഞ്ച്മീനുകളുടെ ഓർമ്മകൾ - ഭാഗം 2

വായിക്കുക

നല്ല കലാകാരന്റെ ലക്ഷണം

വായിക്കുക
എല്ലാം കാണാം