പ്രിയപ്പെട്ടവർ

പ്രിയപ്പെട്ടവരുടെ കൂടെയുള്ള നീണ്ട
ഒത്തുചേരലുകൾക്ക് ശേഷം,
ഹ്രസ്വമായ വിട പറച്ചിലിന്റെ
വൈകുന്നേരങ്ങൾ പോലുമെന്നെ
അഗാധമായി ഒറ്റപ്പെടുത്താറുണ്ട്.

ഒരു വിളിപ്പാടകലെ അവരുണ്ടെന്നും,
വീണ്ടും തിരികെ വരുമെന്നുമുള്ള
അറിവുകളൊക്കെയും, ഒരു നിമിഷം
മറവിയുടെ വേലിയേറ്റത്തിൽ
ഒലിച്ചു പോകാറാണ് പതിവ്.

നിറഞ്ഞു പെയ്ത് മഴദിവസങ്ങളുടെ
ആരവങ്ങൾ, പെട്ടെന്ന് നിശബ്ദതയ്ക്ക്
വഴിമാറുന്നത് പോലെ തോന്നാറുണ്ട്
അന്നേരമെനിക്ക്. അവരുടെ
ഓർമ്മകളുടെ തണുപ്പ്
മരപ്പെയ്ത്തു‌പ്പോലെ ചുറ്റും
പൊഴിയുന്നത് കൊണ്ട് ഞാൻ
വരണ്ട് പോകുന്നില്ലെന്ന് മാത്രം.

ഒരുപക്ഷേ ഓർമ്മകളുടെ
തണുപ്പും കൂട്ടുമില്ലാരുന്നേൽ
മനുഷ്യരൊക്കെയും മരുഭൂമികളായി
പരിണമിച്ചേനേ. അത്കൊണ്ട് തന്നെ
പ്രിയപ്പെട്ടവർക്ക് ഓടിക്കയറി
വരാൻ ഉമ്മറപ്പടിയിലൊരു
റാന്തൽ കെടാതെ ഞാൻ
സൂക്ഷിച്ച് വെയ്ക്കാറുണ്ടെന്നും.

അത് നോക്കി എതേലും
വൈകുന്നേരങ്ങളിൽ, ഓർമ്മകളുടെ
വസന്തം തീർക്കാനവർ
നടന്ന് വരുന്നതും കാത്ത്
ഞാനേകനായി ഇവിടെയിരിപ്പുണ്ട്.

ഇനിയും വായിക്കാംPoems

എല്ലാം കാണാം
ചാത്തൻ പൂർണചന്ദ്രനതിൻ്റെ
പൂർണ്ണതയിൽ നിൽക്കുമ്പോൾ,
ഇരുട്ടും രക്‌തവും
ഇഴപിരിഞ്ഞു കിടക്കുന്ന
നിന്റെ മുടിയിഴകൾ
കാറ്റിൽ നൃത്തം
ചെയ്യുമ്പോൾ
നിന്റെ
വായിക്കുക
നിനക്കൊരർച്ചന ആളിറങ്ങിയാരവം നിലച്ചപ്പോൾ
വസന്തത്തിൻ രാവ് കൊഴിഞ്ഞു.
ഇനി ഞാൻ തനിച്ചിവിടെ ഈ
തെരുവിൽ.
ഗ്രീഷ്മക്കാറ്റിലെന്നപോലെ
നെഞ്ച് നീറുന്നു
ഇടറിയ ചുവടുമായി നഗരത്തിലൂടെ
നടന്ന് നീങ്ങി ഞാൻ.
വായിക്കുക
പുനർജനിക്കുക എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ. പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ. കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും. അപ്പോൾ മരണത്തെ കീഴടക്കിയ മായാജാലക്കാരനാകും ഞാൻ. നിന്റെ മായാജാലക്കാരൻ. വായിക്കുക
എല്ലാം കാണാം