ഒരുതരി വെളിച്ചം

ഇപ്പോളൊന്നും എഴുതാറില്ലേന്ന്
അവളിടക്കിടെ വന്ന് ചോദിക്കും.

എഴുതാനാരോ ഉള്ളിൽക്കിടന്ന്
പിടക്കാറുണ്ടെങ്കിലും കാമ്പില്ലാത്തതെന്ന്
സ്വയം തോന്നലുള്ളത് കൊണ്ട്
മാറ്റി വെയ്ക്കാറാണ് പതിവെന്ന്
മറുപടിപ്പറയും ഞാൻ.

കാലമെപ്പോഴും സമയമനുവദിക്കണമെന്നില്ല,
എന്നവളപ്പോൾ ഓർപ്പിക്കും.
ആ സത്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും
കാലങ്ങൾക്കപ്പുറം ഓർക്കാൻ തക്കതൊന്നും
എഴുതാനില്ലെന്ന് പറഞ്ഞൊഴിയും ഞാനന്നേരം.

ആർക്കും വേണ്ടിയല്ല, അവനവന്റെ
ആത്‌മശാന്തിക്ക് വേണ്ടിയാണെല്ലാം
എഴുതുന്നതെന്ന് പറഞ്ഞിട്ട്,
ഇപ്പോൾ ആശയങ്ങളൊക്കെ
മാറിമറിഞ്ഞോന്നവൾ മറുചോദ്യമെറിയും.

ഞാനെഴുതിയിട്ട് നിനക്കെന്ത് കിട്ടാനാ
പെണ്ണേയെന്ന് ചോദിച്ച് സ്വരം
കടുപ്പിക്കും ഞാനപ്പോൾ.

സദാ വെളിച്ചമെന്ന് പറയുന്നിയാൾക്ക്
ഒരു തിരിനാളത്തിന്റെ കുറവുണ്ടിപ്പോൾ
എന്നവൾ ശാന്തമായി മറുപടിപ്പറയും.
എഴുതണം, ഇനിയുമെഴുതണം
അക്ഷരങ്ങളുടെ വെളിച്ചം നഷ്ട്ടമായിക്കൂടാ
എന്നൂടെപറഞ്ഞിട്ട് അവളെഴുന്നേൽക്കും.

ഞാനൊരു ചായയിടാമെന്ന് പറഞ്ഞ്
അവളന്റെ ചുവന്നബുക്കെടുത്ത്
തന്നിട്ട് അടുക്കളയിലോട്ട് നടക്കും.

ഹാ! വെളിച്ചത്തിനുമിടക്ക് ഒരുതരി
വെളിച്ചം വേണമെന്നല്ലോ
എന്നോർത്തു ഞാനപ്പോൾ ആശ്ചര്യപ്പെട്ടു.

ഇനിയും വായിക്കാംPoems

എല്ലാം കാണാം
പുനർജനിക്കുക എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ. പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ. കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും. അപ്പോൾ മരണത്തെ കീഴടക്കിയ മായാജാലക്കാരനാകും ഞാൻ. നിന്റെ മായാജാലക്കാരൻ. വായിക്കുക യാത്ര തുടരാനാകുന്നില്ല പ്രിയ്യപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ട
മനുഷ്യനെക്കണക്കാണ് ഞാനിന്ന്.
എന്താണ് നഷ്ട്ടപ്പെട്ടതെന്നോ,
എവിടെയാണ് വീണ് പോയതെന്നോ
ഓർമ്മയില്ലാതെ മറവിയുടെ ഇരുട്ടിൽ
സദാ തിരച്ചിലിലാണ് ഞാനിന്ന്.
അത്കൊണ്ട് തന്നെ എപ്പോഴുമൊരുതരം
തേടലാണ് ജീവിതം. പല ലക്ഷ്യങ്ങളും
വായിക്കുക
ബുദ്ധൻ അവളെ ചുംബിക്കുന്നതിന്റെ
മൂന്നാമത്തെ നിമിഷത്തിൽ
എന്റെ ഉള്ളിലാരോ
ഇങ്ങനെ പറഞ്ഞു.
“ശംഖിന്റെ പുറം കൗതുകങ്ങളിൽ
മനസ്സ് കുടുങ്ങരുത്.
അതിൽ ഓംകാരമുണ്ട്,
ധ്യാനിക്കുക. “
വായിക്കുക
എല്ലാം കാണാം