രാത്രിമഞ്ഞകൾ

വൈകുന്നേരങ്ങളിലെ വിജനമായ
തെരുവിൽ ഞാൻ
പൊടുന്നനെയുള്ള തിരിവിൽ
കണ്ടുമുട്ടുന്ന പൂമരങ്ങളുണ്ട്.

മഞ്ഞവെളിച്ചത്തിൽ
പൂത്തുനിൽക്കുന്ന ചുമന്നപൂക്കൾ.
നിമിഷാർദ്ധംകൊണ്ട് ഞാൻ
ഓർമ്മകളുടെ കാറ്റിൽ
ആടിയുലഞ്ഞ് പോകുന്നു.

നാം നടന്ന വഴികൾ,
നീ ചൂടിയ പൂക്കൾ,
നമ്മുടെ രാത്രിമഞ്ഞകൾ.

നീയോർമ്മകളാൽ ആളിയ
ഞാൻ, നിലാവിൽ നിന്നിൽ
ചേരാതെ മരണപ്പെട്ടയെൻ
ചുംബനങ്ങളിലൊന്ന്
പങ്കുവെച്ചു ആ ചുമന്നപൂവിൽ.

യാത്ര തുടരുന്നു ഞാൻ,
ചുമന്നപൂക്കൾ ബാക്കിനിൽക്കെ
നിൻ മഞ്ഞവെളിച്ചത്തിലേക്ക്.

ഇനിയും വായിക്കാംPoems

എല്ലാം കാണാം
പുനർജനിക്കുക എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ. പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ. കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും. അപ്പോൾ മരണത്തെ കീഴടക്കിയ മായാജാലക്കാരനാകും ഞാൻ. നിന്റെ മായാജാലക്കാരൻ. വായിക്കുക രാത്രിസഞ്ചാരം ഒരോ രാത്രിസഞ്ചാരത്തിന്
ഇറങ്ങുമ്പോഴും ഞാൻ നിന്നേയോർക്കും.
നക്ഷത്രങ്ങളില്ലാത്ത കറുത്ത രാത്രിയിൽ
നാം നടന്ന വഴികളിൽ ഞാൻ വെറുതെ
വന്ന് നിൽക്കും.
ഈ മഞ്ഞവെളിച്ചങ്ങളുടെ
തെരുവിൽ ഞാനിപ്പോൾ ഒറ്റക്കാണ്.
ഈ തെരുവിന്റെ വഴിയവസാനമാണ്
വായിക്കുക
യുദ്ധമുഖം യുദ്ധമുഖത്താണ് നാം. തെളിഞ്ഞ പ്രഭാതങ്ങളും
തണുത്ത വൈകുന്നേരങ്ങളും
ഭീതിയുടെ നിഴലിലാണ്.
കിളികളുടെ ചിറകടിയൊച്ചകളും
കതകടശബ്ദങ്ങളും ഭയത്തിന്റെ
കതിനകൾ പൊട്ടിക്കുന്നുള്ളിൽ.
കറുത്ത പുകയും തകർന്ന
വായിക്കുക
എല്ലാം കാണാം