ഏകാന്തതകൾ

ഞാൻ ഏകനായിരിക്കുന്ന മുറി,
ഫാനിൻ്റെ ഇരമ്പലുകൾ.
മേശമേൽ എന്നെ നോക്കി വെറുതെയിരിക്കുന്ന
ലാപ്ടോപ്പും മൊബൈയിലും
അതിൽ കണ്ട് തീരാൻ കഴിയാത്രത്ത
സിനിമകളും പാട്ടുകളും.

പച്ചകുപ്പിയിലിരിക്കുന്ന വള്ളിച്ചെടികൾ,
ഞാൻ അല്ലാതെയുള്ള ജീവൻ്റെ
ഏക കണികളാണ് അവ.
ആവി പറക്കുന്ന കട്ടൻചായയും പുസ്തകങ്ങളും,
അതിൽ വായിച്ച തീരാത്ത കഥകളും
കണ്ടിട്ടില്ലാത്ത അറിവുകളും.

എല്ലാ യാത്രക്കും കൂടെ വരുന്ന
നീലബാഗും വാച്ചും.
ജീവിതത്തിന്റെ നേർകാഴ്ചകളുടെ പേഴ്സ്സും,
ഓർമ്മപ്പെടുത്തലുകളുടെ കട്ടിലും അലമാരയും.

ഇവയെല്ലാം എനിക്ക് കൂട്ടിനുണ്ടെങ്കിലും
എനിക്കിഷ്ട്ടം എൻ്റെ ഏകാന്തതകളെയാണ്.
അവയ്ക്ക് മാത്രം ഞാനൊന്നും
കൊടുത്തതായി ഓർമ്മയില്ല,
എങ്കിലും അവ ഇപ്പോഴും കൂടെ വരുന്നു.

ഓരോ തവണ വരുമ്പോഴും അവ
പൊതിഞ്ഞ് കൊണ്ടുവന്നതാണ്
ഈ വരികളും വർണങ്ങളും,
പിന്നെ കുറച്ച് വെളിച്ചവും.

വെളിച്ചം ഞാനെടുത്ത എൻ്റെ
നാല് ചുവരിന്മേൽ തേച്ച് വെക്കാറുണ്ട്.
കണ്ണിൽ ഇരുട്ട് നിറയുമ്പോൾ
അകക്കണ്ണിന് വഴി കാണാൻ.

വരികൾ ഇവിടെ ഞാൻ
നിങ്ങൾക്ക് വെച്ചിട്ട് പോകുന്നു.
ചിലപ്പോൾ അവ
ഏകാന്തതൾക്ക് വഴിയൊരുക്കും.
മുന്നോട്ടുള്ള യാത്രക്ക് അവ നിങ്ങൾക്ക്
വെളിച്ചം സമ്മാനം തരും.

വെളിച്ചം പുഞ്ചിരികൾ തരും,
സ്വയമറിഞ്ഞതിൻ്റെ പുഞ്ചിരികൾ.

ഇനിയും വായിക്കാംPoems

എല്ലാം കാണാം
അവധൂതൻ നട്ടപ്പാതിരയ്ക്ക്,
ഉറക്കമില്ലാത്തൊരു ഉന്മാദിയായി
നിങ്ങൾക്കിടയിലേക്ക് ഞാൻ
നടന്നുകയറും.
അവധൂതന്റെ അനശ്വരതയോടെ
നിങ്ങൾക്കുനടുവിൽ ഞാൻ
നൃത്തമാടുവാൻ തുടങ്ങും.
ചുവടു പിഴയ്ക്കാത്ത ചടുലതയിലല്ല,
വായിക്കുക
പുനർജനിക്കുക എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ. പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ. കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും. അപ്പോൾ മരണത്തെ കീഴടക്കിയ മായാജാലക്കാരനാകും ഞാൻ. നിന്റെ മായാജാലക്കാരൻ. വായിക്കുക മഴകൊണ്ട് പൊള്ളലേക്കുമ്പോൾ മഴകൊണ്ട് പൊള്ളലേക്കുന്ന
ചില നേരങ്ങളുണ്ട് ഭൂവിൽ.
തണുപ്പായി പെയ്തിരുന്നവൾ
പൊടുന്നുനെ കാലചക്രത്തിൽപ്പെട്ട്
താപം പ്രവഹിക്കുന്ന
നിമിഷങ്ങളാണവ.
നിശ്ബദമായി മിഴിയടച്ചവ
സ്വീകരിക്കുകയെന്നല്ലാതെ
വായിക്കുക
എല്ലാം കാണാം