ബുദ്ധൻ

അവളെ ചുംബിക്കുന്നതിന്റെ
മൂന്നാമത്തെ നിമിഷത്തിൽ
എന്റെ ഉള്ളിലാരോ
ഇങ്ങനെ പറഞ്ഞു.

“ശംഖിന്റെ പുറം കൗതുകങ്ങളിൽ
മനസ്സ് കുടുങ്ങരുത്.
അതിൽ ഓംകാരമുണ്ട്,
ധ്യാനിക്കുക. "

ചുംബനത്തിനിടയിൽത്തന്നെ
ഞാൻ കണ്ണ് തുറന്നു.
അവൾ നിന്നിടം വെളിച്ചം മാത്രം.

അടുത്ത നിമിഷമെനിക്ക്
മനസ്സിലായി, വെളിച്ചത്തെയാണ്
ഞാൻ നുകർന്നത്.

അങ്ങനെ അവളെന്ന വെളിച്ചം
നിറഞ്ഞ ഞാൻ,
ബുദ്ധനായി.

↑

ഇനിയും വായിക്കാംPoems

എല്ലാം കാണാം
പുനർജനിക്കുക എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ. പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ. കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും. അപ്പോൾ മരണത്തെ കീഴടക്കിയ മായാജാലക്കാരനാകും ഞാൻ. നിന്റെ മായാജാലക്കാരൻ. വായിക്കുക വൃക്ഷമാകുക കാട് തേടിയുള്ള
യാത്രകളിൽ നാം
പരസ്‌പരം കണ്ടുമുട്ടുന്നതുവരെ
പാതകൾ
അവസാനിക്കാതെയിരിക്കട്ടെ.
വിജനമായ തെരുവിൽ
നാം കാണുന്ന നിമിഷം
നമ്മൾ ഒന്നുചേർന്നൊരു
വായിക്കുക
വെളിച്ചവുമിരുട്ടും ഒരുപക്ഷേ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
മദ്ധ്യത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും.
നീയെന്നിലേക്കും ഞാൻ നിന്നിലേക്കും
ഓടിക്കയറാൻ നമ്മുടെ ഹൃദയങ്ങൾ
വെമ്പുന്നുവെന്ന് നമ്മുടെ കണ്ണുകൾ
ഉറക്കെ വിളിച്ച്പറയും.
ഓടിവന്ന് പരസ്പരം അമർന്ന്
കെട്ടിപ്പിടിക്കുമ്പോൾ, കോടാനുകോടി
വായിക്കുക
എല്ലാം കാണാം