അനുജൻ

നീയെനിക്കാരാ..??
മൂത്തപുത്രനോ,
അതോ ആത്മസുഹൃത്തോ ?!
അമ്മയുടെ മറുരൂപമോ
അപ്പന്റെ ആൾരൂപമോ
ആയിരിക്കണം നീ.
അതുമല്ലെങ്കിൽ
ഞാൻ തന്നെയാകണം നീ.
അതെ, ഇതെല്ലാം ചേർന്ന
രൂപമാണ് നീ.
എന്റെ അനുജനാണ് നീ.

എന്നിലെ എന്നെയും
അമ്മയുടെ സ്വപ്നങ്ങളും അപ്പന്റെ
വർണ്ണങ്ങളും തരാം ഞാൻ.
സ്നേഹിതന്റെ സ്വാതന്ത്ര്യവും,
പുത്രവാൽസല്യവ്വും ഏകുന്നു നിനക്ക്.
നന്മവൃക്ഷമാകുക നീ,
ജ്യേഷ്ഠനെന്ന് ആനന്ദിക്കെട്ടേ ഞാൻ.

ഇനിയും വായിക്കാംPoems

എല്ലാം കാണാം
പുനർജനിക്കുക എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ. പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ. കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും. അപ്പോൾ മരണത്തെ കീഴടക്കിയ മായാജാലക്കാരനാകും ഞാൻ. നിന്റെ മായാജാലക്കാരൻ. വായിക്കുക യുദ്ധത്തിൻ്റെ നടുവിൽ ഞങ്ങൾ യുദ്ധത്തിൻ്റെ
നടുവിലാണ്,
ഞങ്ങൾ ആരംഭിക്കാത്ത
ഞങ്ങൾക്ക് വേണ്ടാത്ത
യുദ്ധത്തിൻ്റെ നടുവിൽ.
പറവകളുടെ പാട്ടുകളും
നക്ഷത്രങ്ങളുടെ നിലാവുമില്ലാതെ
ഞങ്ങളുടെ ആകാശത്ത്
വായിക്കുക
പോയി അവൻ തല ചുമരിൽ അടിച്ചപ്പോൾ
അച്ഛന്റെ അദൃശ്യകരങ്ങൾ
അവനെ ചേർത്ത്പിടിച്ചിരിക്കാം.
അവനിനി കരയാതിരിക്കാൻ
കൂടെക്കൊണ്ടുപോയതായിരിക്കാം.
ഇനി അവർക്ക് ഒരുമിച്ച് കളിക്കാല്ലോ..
ആ നെഞ്ചിൽ തലവെച്ച് ഉറങ്ങാല്ലോ..
എന്നും അവൻ്റെ നിഷ്കളങ്കതയിൽ ജീവിക്കട്ടെ ഇനി.
വായിക്കുക
എല്ലാം കാണാം