2019
പ്രിയപ്പെട്ട 2019 ന്
വിട പറയുന്നു ഞാൻ, ഇനി നീ എന്റെ ഓർമ്മകളിൽ ജീവിക്കുക. നീ തന്ന ചിറകുകൾക്കും മുറിവുകൾക്കും നിറയെ സ്നേഹം ഞാൻ പകരം തരുന്നു.
ഇനിയൊരു കണ്ടമുട്ടൽ ഇല്ലറിഞ്ഞ് കൊണ്ട് തന്നെ എല്ലാത്തിനും ഒരു ചുംബനം തന്ന് കൊണ്ട് ഞാൻ യാത്ര പറയുന്നു.
ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മുൻ നിശ്ചയിച്ച ഉറപ്പിച്ച അടുത്ത വീടുകൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്ന നീങ്ങും, ഇതേ ആവേശത്തോടെ ഞങ്ങൾ അടുത്തടുത്ത വീടുകൾ കയറി പാട്ടും കൊട്ടും തുടരും. ഓരോ വീട്ടിൽ പാടി കഴിയുമ്പോളും നിലക്കാത്ത ഊർജ്ജവും സന്തോഷവും ഞങ്ങളുടെ ഓരോരുത്തരുടെ കണ്ണിൽ മിന്നിനിൽപ്പുണ്ടാവും. കൊട്ടും പാട്ടുമായി ഈ വഴികളിലൂടെ ഞങ്ങൾ പോകുമ്പോൾ, ഞങ്ങൾ കരോൾസംഘം ആരാണെന്ന് അറിയിക്കുവാൻ രണ്ട് വശവും കാരാഴ്മ പള്ളിയെന്നും
“ഇന്നിതാ വിൺസുതൻ ജാതനായി കന്യാമേരി തൻ കണ്മണിയായി.” വർഷങ്ങൾ പഴക്കമുള്ള ആ പാട്ട് കഴിഞ്ഞ വിസിലടിച്ചപ്പോൾ ഞങ്ങൾ കരോൾ ഗായകസംഘം നിശബ്ദമായി. ക്രിസ്മസ് കാരോളിന് പാട്ടും കൊട്ടും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വിസിലടിയോടെയാണ് അന്നും ഇന്നും. ഒരു നിമിഷം ഞങ്ങൾ പ്രാർത്ഥിച്ചു, സമയം ഏഴര കഴിഞ്ഞു, പതിവ് പോലെ ഇത്തവണയും വൈകി. അതും പറഞ്ഞ ഞങ്ങൾ കാരാഴ്മപ്പള്ളിയിൽ നിന്ന് പുറത്തോട്ടിറങ്ങി. ആകാശത്ത് നിലാവുണ്ട്, അതിൻ്റെ
ഘടികാരങ്ങൾ നിലച്ചിരുന്നെങ്കിൽ എന്ന് നീ എപ്പോളെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? ഉണ്ട്. എപ്പോളായിരുന്നു ?!! അന്ന് നമ്മൾ ആദ്യമായി ചുംബിച്ചപ്പോൾ. ആ കതവിൻ മറവിൽ വെച്ചല്ലാരുന്നോ ? അതെ. ആ ചുംബനത്തിൻ്റെ തണുപ്പിൽത്തന്നെ ഞാൻ നിന്ന് പോയിരുന്നെങ്കിലെന്ന് പലവട്ടം ആശിച്ചിട്ടുണ്ട്. ഞാനും.
നമ്മൾ എന്നും ഇരിക്കാറുള്ള മരച്ചുവട്ടിൽ, അന്ന് കാറ്റ് ഇലയോട് എന്തോ സ്വകാര്യം പറയുന്നുണ്ടാരുന്നു. എന്താണെന്ന് അറിയാൻ ഞാൻ ചെവി കൂർപ്പിക്കുന്നതുകണ്ട് കാറ്റ് പറഞ്ഞു, “നീ ഇവിടെ വന്ന അവളോട് പറയുന്നത് തന്നെ”. ഹാ! പ്രണയം, ഞാൻ പുഞ്ചിരിച്ചു. കാറ്റിന് ഇലയോട്, എനിക്ക് നിന്നോട്, നിനക്ക് എന്നോട്, ഹാ! പ്രണയം. പതിയെ ഞാൻ തിരിച്ചു നടന്നപ്പോൾ ഓർത്തു, നിൻ്റെ മരച്ചുവട്ടിലെ തിരി അണയാത്തത്തിൻ്റെ കാരണം. കാറ്റിന് ഇലയോട്, എനിക്ക്
അന്ന് നിലാവത്ത് എന്നെ മടിയിൽ കിടത്തി പറഞ്ഞത് ഓർമ്മയുണ്ടോ ഇയാക്ക് ?! എന്തായിരുന്നു ?! എൻ്റെ കണ്ണുകൾ ഓരോന്നും മുത്തുകളായിരുന്നേൽ അവ താൻ കോർത്തെടുത്തേനെയെന്ന് !!. ഓരോ രാത്രിയിലും ഞാനത് ഓർക്കാറുണ്ട്. എനിക്ക് ഓർമ്മയുണ്ട് പെണ്ണേ. അത് എഴുതിയ കവി അകാലത്തിൽ വിട്ട്പോയി. അയ്യോ..മരിച്ച പോയോ ?? അതേ..പക്ഷേ ആ വരികൾ, മരണം വേർപെടുത്തിയെങ്കിലും ഇങ്ങനെ ചുറ്റിലും പെയ്ത് നനക്കുന്നുണ്ടല്ലോ. എന്നാൽ താൻ പറയുന്നത്പോലെ നമുക്കും ഒരു
ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇടക്ക് ഓറഞ്ച് നിറത്തിലുള്ള മീനുകളെ കണ്ടാൽ ആവേശത്തോടെ ചിലപ്പോൾ തോർത്തു പെട്ടെന്ന് പൊക്കിയെടുക്കും. അത് നിമിത്തം വെള്ളം കലങ്ങിമറിയുകയും ചെയ്യും, മീൻ ചാടി പോകുകകയും ചെയ്യും. ഇങ്ങനെയൊക്കെയാണേലും തോറ്റു കൊടുക്കാൻ ഞങ്ങളാരും തയ്യാറായിരുന്നില്ല. പിന്നെയും കാത്തിരിക്കും, ഇത്തവണ കൂടുതൽ ക്ഷമയോടെ ബുദ്ധിപൂർവം നീങ്ങും. അല്ലെങ്കിൽ കരയിൽ ഇരിക്കുന്ന ചേച്ചിമാർ ആരേലും പറയും അടങ്ങിയിരുന്ന മീൻ
ഏറെ നാളിനുശേഷമാണ് ഇന്ന് ആ തൊടിയിലേക്ക് നടന്ന് തുടങ്ങിയത്. കുഞ്ഞമ്മച്ചിയുടെ വീടിൻ്റെ പുറകുവശം വഴി തൊടിയിലേക്കുള്ള മൺപാത ചവിട്ടി ഞാൻ പതിയെ നടന്നു. വേലിക്കിരുവശവും നിൽക്കുന്ന മരച്ചുവട്ടിൽ കരിയിലകൾ ചിതറികിടക്കുന്നു. പോയകാല വസന്തത്തിൻ്റെ സ്മൃതികൾ. ആ നടത്തത്തിൻ്റെ ഒടുവിൽ ഞാൻ ആ തോടിൻ്റെ അരികിലിലെത്തി. ഇരുവശവും വെളുത്ത മണ്ണാണ്, പഞ്ചാരത്തരികൾ പോലെയുള്ള വെളുത്ത പൂഴിമണ്ണ് നിറഞ്ഞ പ്രേദശമാണിത്. അവിടെ നിന്ന് കൊണ്ട് പോയകാല
എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ.
പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ.
കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും.
അപ്പോൾ മരണത്തെ കീഴടക്കിയ മായാജാലക്കാരനാകും ഞാൻ. നിന്റെ മായാജാലക്കാരൻ.
നാളെ എന്താ പരുപാടി? പള്ളിയിൽപോകണം. പള്ളിയിൽ പോയിട്ട്? എല്ലാരെയുമൊന്ന് കാണും. സുഖമാണോന്ന് ചോദിക്കും. പിന്നെ ഞങ്ങൾ കൂട്ടുകാർ എല്ലാകൂടെ ആ വരാന്തയിലിരുന്ന് ഒരോരോ കഥപറയും. എന്നിട്ട്?! ഞങ്ങൾ ചായക്കടയിൽ പോകും, ചൂട് ചായയും പഴംപ്പൊരിയും കഴിച്ചിട്ട് തിരിച്ച് വീട്ടിൽപോകും. അപ്പോൾ ദൈവത്തെ കാണണ്ടേ?!! പുള്ളി എപ്പോഴും നമ്മുടെ ഉള്ളിലുണ്ടല്ലോ.
നീ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ജന്മാന്തരങ്ങൾ നീ എനിക്കായി കാത്തിരിക്കുമെന്ന് എൻ്റെ കാതിൽ മന്ത്രിച്ചത് ഞാൻ ഓർക്കുന്നു. പ്രാർത്ഥനാമന്ത്രങ്ങൾപ്പോലെ വിശുദ്ധമായ കാത്തിരിപ്പുകൾ. അവ നിന്റെ പ്രണയമാണെന്നറിഞ്ഞുകൊണ്ടു തന്നെ പറയുന്നു ഞാൻ, നീ കാത്തിരിക്കാൻ പാടില്ല. ഇനി നിന്റെ സ്വപ്നങ്ങളിൽ എന്റെ ഗന്ധമില്ലാതെയാകട്ടെ. ചുംബിച്ച ചുണ്ടുകൾ പരസ്പരം മറന്നുകൊൾക. നീ ഇനി എനിക്കായി കാത്തിരിക്കരുത്. നീ നിന്നെ തന്നെ പ്രണയിക്കുക. സ്വയം
ഇനി എനിക്ക് നിന്നെ പ്രണയിക്കുവാൻ കഴിയുമോ?! കഴിയും, നിന്നെമാത്രം. നിന്നോടുതന്നെ ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാകും. നടന്നുതീരാത്ത സായാഹ്നയാത്രപ്പോലെ പ്രണയിക്കണം നമ്മുക്ക്. വഴിവൃക്ഷത്തണലിൽക്കൂടെ ആകാശംനോക്കി കൈകോർത്ത്നടന്ന് , പറഞ്ഞുതീരാത്ത കഥകൾപ്പറഞ്ഞ് സമയത്തെതോൽപ്പിക്കണം. അതുകണ്ട് നക്ഷത്രങ്ങൾ അസൂയപ്പെടുമ്പോൾ അവരെനോക്കി പുഞ്ചിരിക്കണം നമ്മുക്ക്. ഒടുവിൽ നാം നടന്നുചെല്ലുന്ന കടൽക്കരയിൽ ആകാശവും ഭൂമിയും സാക്ഷിനിൽക്കെ നീ എൻ്റെ
ചില മനുഷ്യരുണ്ട് ഈ ഭൂമിയിൽ, ചുറ്റുമെത്ര ചൂടാണേലും തണുപ്പ് പകരുന്നവർ. അവരുടെ കൂടെയുള്ള നടത്തങ്ങൾ ഇരുട്ടിലും ഉള്ളിൽ പ്രകാശംപൊഴിക്കാറുണ്ട്. ദുഃഖത്താൽ കനംകൊണ്ട ഹൃദയങ്ങളെ തമാശകൾ നിറഞ്ഞ പൊട്ടിച്ചിരികളാൽ നേർപ്പിക്കുവാനും, ആഹാരത്തോടൊപ്പം സ്നേഹം പങ്കുവെയ്ക്കുവാനും ഹൃദയമുള്ളവർ. ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ വല്ലാതെ ഒറ്റപ്പെട്ടു പോകുമ്പോൾ ഓടിയെത്തുവാൻ മനസ്സാഗ്രഹിക്കുന്ന ഇടങ്ങൾ. അങ്ങനെയുള്ള നൻമയുടെ തുരുത്തുകളാണ് ഈ ഭൂമിയെ ഇന്നും
തല ചുമരിൽ അടിച്ചപ്പോൾ
അച്ഛന്റെ അദൃശ്യകരങ്ങൾ
അവനെ ചേർത്ത്പിടിച്ചിരിക്കാം.
അവനിനി കരയാതിരിക്കാൻ
കൂടെക്കൊണ്ടുപോയതായിരിക്കാം.
ഇനി അവർക്ക് ഒരുമിച്ച് കളിക്കാല്ലോ..
ആ നെഞ്ചിൽ തലവെച്ച് ഉറങ്ങാല്ലോ..
എന്നും അവൻ്റെ നിഷ്കളങ്കതയിൽ ജീവിക്കട്ടെ ഇനി.
എനിക്ക് നിന്നോടുള്ള പ്രണയം ആ രാത്രിയാത്രയിലാണ് തോന്നിത്തുടങ്ങിയത്. പാതിരാത്രിയിൽ അരിച്ചുകയറുന്ന തണുത്ത കാറ്റ് പോലെ അതെന്നെ പൊതിയുന്നുണ്ട്. ഇരുണ്ട കിടപ്പുമുറിയിലെ ചെറുവെട്ടംപ്പോലെ അതെന്നെ ആശ്വസിപ്പിക്കാൻ നോക്കുന്നത് എനിക്ക് കാണാം. അരികിലുള്ള സ്നേഹം പോലെ അതെന്നെ നെഞ്ചോട് ചേർത്തുപിടിക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. എന്റെ നിശ്വാസമായി തീരുവാൻ വെമ്പുന്ന നിന്നെ ഞാൻ കേൾക്കുന്നുണ്ട്. ഒന്നായിത്തീരുവാൻ കൊതിക്കുന്ന നിൻ്റെ
എന്താണ് സ്നേഹം ? ഉത്തരംതേടി ഏറെ അലഞ്ഞ ചോദ്യമായിരുന്നു അത്. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുന്ന അമ്മയുടെ അരികിൽത്തന്നെ ചെന്നു ഒടുവിൽ. തെല്ലും ആലോചിക്കാതെ അമ്മ ഉത്തരംതന്നു. പ്രതിഫലേച്ചയില്ലാതെ ഒരുവൻ അപരനുവേണ്ടി ഏൽക്കുന്ന മുറിവുകളാണ് സ്നേഹം. മുറിവുകളാണ് സ്നേഹം. വാക്കുകൾക്ക് മനസ്സുകളേക്കാൾ ആഴം തോന്നുന്നു. കണ്ണ് പൂട്ടിയിരിക്കുമ്പോൾ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു. ഇത് തന്നെയാണെല്ലോ ക്രിസ്തുവും അവളും
നീയെനിക്കാരാ..??
മൂത്തപുത്രനോ,
അതോ ആത്മസുഹൃത്തോ ?!
അമ്മയുടെ മറുരൂപമോ
അപ്പന്റെ ആൾരൂപമോ
ആയിരിക്കണം നീ.
അതുമല്ലെങ്കിൽ
ഞാൻ തന്നെയാകണം നീ.
അന്ന് കണ്ടുമുട്ടിയപ്പോൾതൊട്ട് മനസ്സിലുള്ള ചോദ്യമാണ്, ആരാണ് നീ. സ്കൂളിന്റെ തുരുമ്പുപിടിച്ച ജനാലവഴി ഒളികണ്ണിട്ട് നോക്കിയപ്പോളാണ് ആ ചോദ്യം ഒരു മിന്നലായി മനസ്സിൽ വന്നത്. നോട്ടങ്ങളിൽ സ്നേഹത്തിന്റെ കവാടമൊളിപ്പിച്ച് വെച്ചപ്പോൾ, എന്നോടുള്ള കരുതലിന്റെ കാണാപ്പുറങ്ങൾ കാണിച്ചുതന്നപ്പോൾ നീയെനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി. സൗഹൃദത്തിന്റെ അങ്ങേത്തലക്കലെ നിന്റെ കൈവിരലുകളുടെ സ്പർശനത്തിലാണ് നീ എന്റെ പ്രണയിനിയാകുന്നത്
ഇട്ടൂലിക്കളിയിൽ ജയിക്കാൻ
ചൂട് ഇഷ്ട്ടപ്പെട്ടിരുന്ന
ബാല്യത്തിൽ നിന്ന്
ജീവിതച്ചൂടിൽ ജയിക്കാൻ
ഒരിറ്റ് തണുപ്പ് തിരയുന്ന
യൗവ്വനത്തിലേക്ക് മാറിയിരിക്കുന്നു
എൻെറ ജീവിതം.
ഞാന്‍ ആദ്യം അവളില്‍ ശ്രദ്ധിച്ചത് ആ കണ്ണുകളായിരുന്നു. അതിന്റെ തിളക്കവും ആഴവും എന്നേ അത്ഭുതപ്പെടുത്തി. അതില്‍ക്കൂടുതല്‍ അത് എന്നേ ആകര്‍ഷിച്ച് കൊണ്ടേയിരുന്നു. ഹൈസ്കൂള്‍ ചുമരുകളില്‍ അത് പ്രണയത്തിന്റെ തോരാമഴ പെയ്യിച്ചു. എന്റെ ആദ്യ പ്രണയം ആ മഴയത്താണ് ആ പൂവ് വിരിഞ്ഞത്. അത് ആദ്യം പറഞ്ഞത് എന്റെ ധീരായായ പെണ്ണ് തന്നെയായിരുന്നു. നോട്ടങ്ങള്‍ കൊണ്ടായിരുന്നു ആദ്യ പ്രണയം. പിന്നീട് ഫോണിന്റെ ഇരുവശത്തും നിന്നു കൊണ്ട് ഞങ്ങളുടെ ലോകം
ഉറങ്ങി ഉറങ്ങി ഞാൻ കണ്ട
സ്വപ്നങ്ങളേക്കാൾ
ഉറക്കമിളച്ച് ഞാൻ ചുംബിച്ച
ഓർമ്മകൾക്കാണ്
അവളുടെ ഗന്ധമുള്ളത്.
മാറ്റം!
ചിലപ്പോൾ കൊതിപ്പിക്കുകയും
ചിലപ്പോൾ കരയിപ്പിക്കുകയും
ചെയ്യുന്ന മായാജാലം.
ഞാൻ ബിനോ കൊച്ചുമോൾ വർഗീസ്. ഇനി ഏറെ ദൂരം പോകാനുണ്ടെന്ന് സദാമന്ത്രിക്കുന്ന മനസ്സുമായി എന്നെത്തന്നെ തിരയുന്ന യാത്രികൻ. ഈ വഴിയാത്രയിൽ പകർന്ന് കിട്ടിയ അനുഭവങ്ങളും ആശയങ്ങളും ഇവിടെ ഞാൻ പങ്ക് വെയ്ക്കുന്നു. ഇതിലൂടെ ഇനി നിന്നിൽ ഒരു മരപ്പെയ്ത്ത് ആകട്ടേ ഞാൻ, മഴ തോരുമ്പോളും നിറഞ്ഞുപെയ്യുന്ന മരങ്ങളെപോലെ. യാത്ര തുടരട്ടെ, ഞാൻ ആരാണെന്ന് ഇനിയും അറിയാനുണ്ട്.