മഴകൊണ്ട് പൊള്ളലേക്കുമ്പോൾ
മഴകൊണ്ട് പൊള്ളലേക്കുന്ന
ചില നേരങ്ങളുണ്ട് ഭൂവിൽ.
തണുപ്പായി പെയ്തിരുന്നവൾ
പൊടുന്നുനെ കാലചക്രത്തിൽപ്പെട്ട്
താപം പ്രവഹിക്കുന്ന
നിമിഷങ്ങളാണവ.
നിശ്ബദമായി മിഴിയടച്ചവ
സ്വീകരിക്കുകയെന്നല്ലാതെ
205
മഴകൊണ്ട് പൊള്ളലേക്കുന്ന
ചില നേരങ്ങളുണ്ട് ഭൂവിൽ.
തണുപ്പായി പെയ്തിരുന്നവൾ
പൊടുന്നുനെ കാലചക്രത്തിൽപ്പെട്ട്
താപം പ്രവഹിക്കുന്ന
നിമിഷങ്ങളാണവ.
നിശ്ബദമായി മിഴിയടച്ചവ
സ്വീകരിക്കുകയെന്നല്ലാതെ
ഇനി ഞാൻ നിന്നെ മറന്നുകൊള്ളട്ടെ ?
വീണ്ടും കാണുന്നമാത്രയിൽ അതിഗാഡമായി പിന്നെയും പ്രണയത്തിലാകാൻ!
ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.
ഉറക്കമില്ലാത്തവന്റെ കട്ടിലിലാണ്
മറവികൾ ദാരുണമായി
കൊലചെയ്യപ്പെട്ടത്, പൊടുന്നനെയവൻ
ഓർമ്മകളാൽ വേട്ടയാടപ്പെടുന്നു.
നായാട്ടുകാരന്റെ ഇരയെപ്പോലെ
ഇരുട്ടിന്റെ കയങ്ങളിൽ,
ഓർമ്മകളുടെ ഭാരവുമായവൻ
മല്ലിട്ട് പിടയുവാൻ തുടങ്ങുന്നു.
ഞാൻ നിന്നോട് മാത്രം
പറയുവാനാഗ്രിഹിക്കുന്ന രഹസ്യങ്ങളുണ്ട്.
ഉള്ളിലെ ഇരുട്ടിൽ ഞാൻ
ഒളിപ്പിച്ചുവെച്ചേക്കുന്ന എൻ്റെ യാഥാർഥ്യങ്ങൾ.
പറയാതിരിക്കുവാൻ വയ്യിനി.
ഭയമില്ലാത്തവനെന്ന് സധാ പറയുന്ന ഞാൻ
ഭീരുവാനുള്ളിലെന്നും, എൻ്റെ
ഹൃദയകാഠിന്യമൊക്കെയും ഇടനെഞ്ചിന്റെ
നിന്നെ തന്ന
അച്ഛക്കും അമ്മക്കും,
ഞാൻ ജ്യേഷ്ട്ടനായ
അനർഘനിമിഷത്തിന്,
നന്ദി.
നില്ക്കാത്ത സ്നേഹത്തിന്,
സദാ പകരുന്ന പ്രസരപ്പിന്,
ഉള്ളിലെ നൻമക്ക് ,
ഒറ്റക്കുള്ള ജീവിതം വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാവാം ദൈവം ഭൂമിയിൽ ക്രിസ്തുവായും കൃഷ്ണനായും, നീയായുമൊക്കെ പിന്നെയും പിന്നെയും അവതരിക്കുന്നത്.
ഒറ്റക്കായിപ്പോയവരുടെ ചങ്ങാതിയാകുക എന്നതല്ലാതെ വേറെയെന്താണ് ദൈവനിയോഗം.
ഒഴിഞ്ഞ പച്ചകുപ്പി കാണുമ്പോൾ ഞാൻ ഓർക്കുന്നത് , വേരുകൾ പിറക്കാൻ ഞാൻ കാത്തിരുന്ന പച്ചയും മഞ്ഞയും കലർന്ന എൻ്റെ വള്ളിച്ചെടികളെയാണ്. അരികിലുള്ള നാല്മണിച്ചെടിയുടെ പൂക്കളെയാണ്.
ഓരോ പ്രഭാതങ്ങളിലും എൻ്റെ സ്വപ്ങ്ങൾക്ക് നീലച്ചിറകുകൾ തുന്നിത്തരാൻ അവ എന്നെയും കാത്ത് ഇപ്പോഴും ആ ജനരികിലുണ്ട്.
അവളെ ചുംബിക്കുന്നതിന്റെ
മൂന്നാമത്തെ നിമിഷത്തിൽ
എന്റെ ഉള്ളിലാരോ
ഇങ്ങനെ പറഞ്ഞു.
“ശംഖിന്റെ പുറം കൗതുകങ്ങളിൽ
മനസ്സ് കുടുങ്ങരുത്.
അതിൽ ഓംകാരമുണ്ട്,
ധ്യാനിക്കുക. “
ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.
ദൈവങ്ങളേക്കാൾ മനുഷ്യർക്ക് ആവശ്യം മനുഷ്യരെത്തന്നെയാണെന്നുള്ള സത്യം. മറക്കാതെയിരിക്കട്ടെ നാം ഇനിയൊരിക്കലുമത്.
ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.
പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.
ഞാൻ പോകുമ്പോൾ
ഒരു റാന്തൽ കെടാതെ
ഉമ്മറത്ത് തൂക്കിയിടാം.
വൈകുന്നേരങ്ങളിൽ അത്
കാണുമ്പോൾ നീ ഒറ്റക്കല്ലന്ന്
ഓർത്ത്കൊള്ളുക.
നിന്നെ കണ്ട അനർഘ നിമിഷത്തിന്,
ആഴമുള്ള കണ്ണുകളുമായി മുന്നിൽ കൊണ്ടുനിർത്തിയ
കാലത്തിന്റെ ഉർവ്വരതക്ക്,
നിറഞ്ഞ പ്രണയത്തിന്, നന്ദി.
എന്റെ ഏറ്റവും മികച്ച കേൾവിക്കാരിയായതിന്,
വാക്കുകൾക്ക് ജീവൻ നൽകാൻ പ്രേരിപ്പിച്ചതിന്,
ഇത്രമേൽ വിശ്വസിച്ചതിന്,
നിന്റെ ഉൾക്കരുത്തിന്, സ്നേഹം.
ഇനി നമ്മൾ കാണുമ്പോൾ
ഏറെക്കാലത്തിന് ശേഷം
പെയ്യാൻ കാത്തിരുന്ന
മഴ നിറഞ്ഞ് പെയ്യുമാരിക്കും.
അപ്പോളാ സ്കൂൾ വരാന്തയിൽ
ഓടിക്കയറി നിൽക്കണം നമുക്ക്.
നമ്മളെപ്പോലെ തന്നെ
പുതിയ നിറങ്ങൾ വന്നിരിക്കുന്നു,
നീ ചോദിച്ചത്ര ചുംബനങ്ങൾ
നിറച്ച് ഞാനൊരു കവിതയെഴുതാം.
എന്നിട്ട് എൻ്റെ ചുവന്നബുക്കിൽ
ഞാനത് സൂക്ഷിച്ച് വെയ്ക്കാം.
കടലുമാകാശവും താണ്ടി
ഞാൻ വരുന്നതും കാത്ത്
നീയിരിപ്പുണ്ടെന്ന് എനിക്കറിയാം.
അന്ന് നമ്മൾ കണ്ടുമുട്ടുമ്പോൾ
പുതിയ കുറിപ്പുകൾ ഒന്നുമില്ലേയെന്ന്
കുട്ടുകാർ ഇടക്കിടെ ചോദിക്കും.
ജീവിതഭാരങ്ങളിൽ
വരികൾ മറന്ന്പോയ
കവിതയാണ് ഞാനെന്ന്പ്പറഞ്ഞ്
വെറുതെ പരിഭവിക്കും.
പക്ഷേയാ ചോദ്യങ്ങൾ
ഇരുട്ടമുറിയുടെ വാതുക്കൽ
നിങ്ങളെ സ്നേഹിച്ചതുകൊണ്ട്മാത്രം
ഹൃദയം തകർന്നവരുടെ
ഉള്ളിലോട്ട് വീണിട്ടുണ്ടോ ?
അവരുടെ വേദനകളുടെ
ഉപ്പുവെള്ളത്തിൽ മുങ്ങിചാകാതെ
സൂക്ഷിക്കണം.
ഉള്ളിലെ ദുഃഖങ്ങളിൽപ്പെട്ട്
ഞെരിഞ്ഞമർന്ന് പോകാതെ
ആളൊഴിഞ്ഞ നടപ്പാതകളും നിശബ്ദ്ധമായ കളിക്കളങ്ങളും തിരക്കില്ലാത്ത വീഥികളും ഈ കോറോണക്കാലത്ത് എന്നെ ഭയപ്പെടുത്തുന്നു.
പക്ഷേ അപ്പോൾത്തന്നെ എതിർവശത്തെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് കുട്ടികളുടെ ആരവങ്ങൾ ഉയരുമ്പോൾ, എല്ലാ ആപത്തുകാലങ്ങളെപ്പോലെ ഈ കോറോണക്കാലവും നാം കീഴടക്കുമെന്ന് അവർ പറയുന്നുണ്ടെന്ന് തോന്നുന്നു.
പ്രതീക്ഷയുടെ പുതുശബ്ദമാകുക നമ്മൾ പരസ്പരം.
നീ തന്ന മുറിവുകളിൽ
പൂക്കൾ വിരിയുമ്പോഴും,
നിന്റെ ഗന്ധമായിരിക്കും.
നീ നിൻ്റെ മുറിവുകളിൽ സൂക്ഷിച്ച് നോക്കുക, അവിടെ നിനക്ക് നിന്നിലെ യോദ്ധാവിനെ കാണാൻ കഴിയും.
നീ അവയിൽ ചുംബിക്കുക, ഇനിയും നിനക്ക് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് തരും അവ.
കണ്ണുകൾ ഉയർത്തി നീ മുന്നോട്ട് പോകുക.
ഒരുനാൾ ഞാൻ മരണം പൂകും
പരിഭവം പറയാതെയിരിക്കുകയന്ന്,
അതിനാൽ സ്നേഹിക്കുക നാം
ആഴത്തിൽ വീണ്ടുമാഴത്തിൽ.
സമയമേറെയുണ്ടെന്ന് നിനക്കാതെ
കൈകോർത്ത് നടക്കാം
ഈ വനങ്ങളിൽ, ഒരുമിച്ചൊഴുകാം
ഈ പുഴകളിൽ ഈ പൂക്കളിൽ.
ഏറ്റവും ഇഷ്ടമുള്ളതെന്താണ് ?
എൻ്റെ ഏകാന്തതകൾ, എൻ്റെ ചെടികൾ.
എൻ്റെ നിറങ്ങൾ, എൻ്റെ വരികൾ.
എൻ്റെ തവിട്ട് നിറമുള്ള കണ്ണുകൾ,
എന്നെത്തന്നെ.
ഓർമ്മകളിൽ ഇപ്പോഴും ഞാൻ വീണ്ടും വീണ്ടും വേദനിക്കാറുണ്ട്, നീറി നീറി മരിക്കാറുണ്ട്.
പക്ഷേ പിന്നെയും പിന്നെയും പുനർജ്ജനിക്കാറുമുണ്ട്.
ഞാൻ ഏകനായിരിക്കുന്ന മുറി,
ഫാനിൻ്റെ ഇരമ്പലുകൾ.
മേശമേൽ എന്നെ നോക്കി വെറുതെയിരിക്കുന്ന
ലാപ്ടോപ്പും മൊബൈയിലും
അതിൽ കണ്ട് തീരാൻ കഴിയാത്രത്ത
സിനിമകളും പാട്ടുകളും.
പച്ചകുപ്പിയിലിരിക്കുന്ന വള്ളിച്ചെടികൾ,
ഞാൻ അല്ലാതെയുള്ള ജീവൻ്റെ
ലോകം കാണാൻ ഇറങ്ങുമ്പോൾ
അടുക്കളയിൽ അമ്മയുണ്ടെന്ന്
മറന്ന് പോകരുത് നീ.
അവരുടെ ലോകം നീ മാത്രമായി
ചുരുങ്ങിയത് ഓർത്ത് കൊള്ളുക.
ബാല്യത്തിലാണ് ജീവിതത്തിൽ അദ്യമായി ചെപ്പടിവിദ്യകൾ പഠിച്ചത്. വെയിലും മഴയും ഒരുമിച്ച് വന്നാൽ കുറുക്കൻ്റെ കല്യാണമാണെന്ന് തിരിച്ചറിയാനും, ഒറ്റ മൈനയെ കണ്ടാൽ ദുഃഖസൂചനയാണെന്ന് മനസിലാക്കാനും, ദൈവത്തിന് ഫോൺ നമ്പർ ഉണ്ടെന്നും തുടങ്ങി പല വിദ്യകളും പലരിൽ നിന്നും സ്വായത്തമാക്കിയത് ബാല്യത്തിലെ സുന്ദരദിവസങ്ങളിൽ നിന്നാണ്. അതിൽ പ്രധാനപ്പെട്ട അറിവായിരുന്നു വളപ്പൊട്ടുകൾ കൊണ്ട് മറ്റുള്ളവരുടെ സ്നേഹമളക്കാൻ പഠിച്ചത്. സ്നേഹമളക്കുന്ന സംഗതി
പള്ളിയിൽ അന്നേരം മണി മുഴങ്ങുന്നുണ്ടാരുന്നു. ആരും കേൾക്കാനില്ലാതെ മണികൾ ഉറക്കെ ശബ്ദിച്ചകൊണ്ടിരുന്നു. കേൾക്കണ്ടവർ പുറത്തു പള്ളിയുടെ വാതുക്കൽ നില്പുണ്ടാരുന്നു. ആകത്തിരിക്കുന്ന ദൈവം ആരുടേതാണെന്ന് തർക്കിച്ചും പരസ്പരം പോരടിച്ചും അവർ പള്ളിയുടെ മുറ്റത്ത് കടിപിടി കൂടുകയാരുന്നു. അത് കണ്ട് ദൈവം കരഞ്ഞകൊണ്ട് പള്ളിമണികൾ കൂട്ടിയടിച്ചു. ഇല്ലാ, അവർ കേൾക്കുന്നില്ല. ദൈവത്തിൻ്റെ ശബ്ദമവർ കേൾക്കുന്നില്ല. അവർ അന്നേരവും പള്ളിയുടെ കവാടങ്ങൾ
ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം. മുഖത്തേക്ക് വീശിയ തണുത്തകാറ്റ് എന്നെ എന്നിലേക്കുത്തന്നെ ഉണർത്തിയപ്പോൾ പതിയെ എഴുന്നേറ്റ ഞാൻ ആ
ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ
നീയെന്റെ തോളിൽ തല ചേർക്കുന്നത്
എനിക്കറിയാൻ കഴിയുന്നുണ്ട്.
കറുത്ത ആകാശത്തേക്ക് വിരൽചൂണ്ടി
ആ ഒറ്റനക്ഷത്രം ഏതാണെന്ന്
നീ ചോദിക്കുമ്പോൾ,
അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന്
ഞാൻ പറയും.
അത് കേൾക്കുമ്പോൾ തന്നെ
“എന്തൊരു തള്ളാ മനുഷ്യാ നിങ്ങൾ!”
എന്ന് പറഞ്ഞ് നീ കളിയാക്കി ചിരിക്കുമെന്നും
എനിക്കറിയാം.
ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ
നിന്നെയോർക്കുന്നതാണോ പ്രണയം?
ആരാണ് ഞാൻ?! ജീവതത്തിൽ ഏറ്റവും കൂടുതൽ സ്വയം ചോദിച്ച ചോദ്യമാണിത്. എന്നിട്ടുമതിന് വ്യക്തമായ ഒരുത്തരം കണ്ടത്തുവാൻ കഴിഞ്ഞിട്ടല്ല ഇതുവരെ. ബാല്യത്തിൽ ഈ ചോദ്യത്തിന് ഉത്തരം ലളിതമായിരുന്നു. ആരാണെന്നുള്ള ചോദ്യത്തിന് എൻ്റെ പേര് പറയുക. ആഹാ..! ലളിതം സുന്ദരം. കൗമാരത്തിൽ മാതാപിതാക്കളും കുടുംബപ്പേരും ചേർന്ന് ആ ഉത്തരത്തിൽ. ഉത്തരത്തിന് വ്യക്തത കൂടിയിരിക്കുന്നു എന്ന് ഞാൻ സ്വയം കരുതി. പലതും തിരിച്ചറിഞ്ഞ തുടങ്ങുന്ന യൗവനത്തിൽ ഈ ചോദ്യം