ചോദ്യങ്ങൾ
ഏറ്റവും ഇഷ്ടമുള്ളതെന്താണ് ?
എൻ്റെ ഏകാന്തതകൾ, എൻ്റെ ചെടികൾ.
എൻ്റെ നിറങ്ങൾ, എൻ്റെ വരികൾ.
എൻ്റെ തവിട്ട് നിറമുള്ള കണ്ണുകൾ,
എന്നെത്തന്നെ.
154
ഏറ്റവും ഇഷ്ടമുള്ളതെന്താണ് ?
എൻ്റെ ഏകാന്തതകൾ, എൻ്റെ ചെടികൾ.
എൻ്റെ നിറങ്ങൾ, എൻ്റെ വരികൾ.
എൻ്റെ തവിട്ട് നിറമുള്ള കണ്ണുകൾ,
എന്നെത്തന്നെ.
ഓർമ്മകളിൽ ഇപ്പോഴും ഞാൻ വീണ്ടും വീണ്ടും വേദനിക്കാറുണ്ട്, നീറി നീറി മരിക്കാറുണ്ട്.
പക്ഷേ പിന്നെയും പിന്നെയും പുനർജ്ജനിക്കാറുമുണ്ട്.
ഞാൻ ഏകനായിരിക്കുന്ന മുറി,
ഫാനിൻ്റെ ഇരമ്പലുകൾ.
മേശമേൽ എന്നെ നോക്കി വെറുതെയിരിക്കുന്ന
ലാപ്ടോപ്പും മൊബൈയിലും
അതിൽ കണ്ട് തീരാൻ കഴിയാത്രത്ത
ലോകം കാണാൻ ഇറങ്ങുമ്പോൾ
അടുക്കളയിൽ അമ്മയുണ്ടെന്ന്
മറന്ന് പോകരുത് നീ.
അവരുടെ ലോകം നീ മാത്രമായി
ചുരുങ്ങിയത് ഓർത്ത് കൊള്ളുക.
ബാല്യത്തിലാണ് ജീവിതത്തിൽ അദ്യമായി ചെപ്പടിവിദ്യകൾ പഠിച്ചത്. വെയിലും മഴയും ഒരുമിച്ച് വന്നാൽ ...
പള്ളിയിൽ അന്നേരം മണി മുഴങ്ങുന്നുണ്ടാരുന്നു. ആരും കേൾക്കാനില്ലാതെ മണികൾ ഉറക്കെ...
ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ...
ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം.
ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ നിന്നെയോർക്കുന്നതല്ലേ പ്രണയം.
ആരാണ് ഞാൻ?! ജീവതത്തിൽ ഏറ്റവും കൂടുതൽ സ്വയം ചോദിച്ച ചോദ്യമാണിത്. എന്നിട്ടുമതിന് വ്യക്തമായ...
ഇടക്കിടെ എനിക്ക് എന്നോട് വല്ലാതെ ഇഷ്ടം. എവിടെയാണ് എന്നെ തിരയേണ്ടത് എന്നത് ഓർത്ത്...
എന്നിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണ് നിനക്ക് ? നിൻ്റെ മുറിവുകൾ! അതെന്താ ?ആ മുറിവുകളിൽ...
പ്രിയപ്പെട്ട 2019 ന്
വിട പറയുന്നു ഞാൻ, ഇനി നീ എന്റെ ഓർമ്മകളിൽ ജീവിക്കുക. നീ തന്ന ചിറകുകൾക്കും മുറിവുകൾക്കും നിറയെ സ്നേഹം ഞാൻ പകരം തരുന്നു.
ഇനിയൊരു കണ്ടമുട്ടൽ ഇല്ലറിഞ്ഞ് കൊണ്ട് തന്നെ എല്ലാത്തിനും ഒരു ചുംബനം തന്ന് കൊണ്ട് ഞാൻ യാത്ര പറയുന്നു.
മുൻ നിശ്ചയിച്ച ഉറപ്പിച്ച അടുത്ത വീടുകൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്ന നീങ്ങും...
ഇന്നിതാ വിൺസുതൻ ജാതനായി.' വർഷങ്ങൾ പഴക്കമുള്ള ആ പാട്ട് കഴിഞ്ഞ...
ഘടികാരങ്ങൾ നിലച്ചിരുന്നെങ്കിൽ എന്ന് നീ എപ്പോളെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ...
നമ്മൾ എന്നും ഇരിക്കാറുള്ള മരച്ചുവട്ടിൽ, അന്ന് കാറ്റ് ഇലയോട് എന്തോ സ്വകാര്യം പറയുന്നുണ്ടാരുന്നു. എന്താണെന്ന്...
അന്ന് നിലാവത്ത് എന്നെ മടിയിൽ കിടത്തി പറഞ്ഞത് ഓർമ്മയുണ്ടോ ഇയാക്ക് ?!...
ഇടക്ക് ഓറഞ്ച് നിറത്തിലുള്ള മീനുകളെ കണ്ടാൽ ആവേശത്തോടെ...
ഏറെ നാളിനുശേഷമാണ് ഇന്ന് ആ തൊടിയിലേക്ക് നടന്ന് തുടങ്ങിയത്. അമ്മച്ചിയുടെ...
എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ.
പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ.
കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും.
നാളെ എന്താ പരുപാടി ? പള്ളിയിൽപോകണം. പള്ളിയിൽ പോയിട്ട്? എല്ലാരെയുമൊന്ന് കാണും...
നീ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ജന്മാന്തരങ്ങൾ നീ എനിക്കായി കാത്തിരിക്കുമെന്ന്. എൻ്റെ...
ഇനി എനിക്ക് നിന്നെ പ്രണയിക്കുവാൻ കഴിയുമോ?! കഴിയും, നിന്നെമാത്രം. നിന്നോടുതന്നെ ഞാൻ വീണ്ടും വീണ്ടും...
ചില മനുഷ്യരുണ്ട് ഈ ഭൂമിയിൽ, ചുറ്റുമെത്ര ചൂടാണേലും തണുപ്പ് പകരുന്നവർ. അവരുടെ കൂടെയുള്ള നടത്തങ്ങൾ ഇരുട്ടിലും ഉള്ളിൽ...
തല ചുമരിൽ അടിച്ചപ്പോൾ
അച്ഛന്റെ അദൃശ്യകരങ്ങൾ
അവനെ ചേർത്ത്പിടിച്ചിരിക്കാം.
അവനിനി കരയാതിരിക്കാൻ
കൂടെക്കൊണ്ടുപോയതായിരിക്കാം.
എനിക്ക് നിന്നോടുള്ള പ്രണയം ആ രാത്രിയാത്രയിലാണ് തോന്നിത്തുടങ്ങിയത്. പാതിരാത്രിയിൽ...
ഉത്തരംതേടി ഏറെ അലഞ്ഞ ചോദ്യമായിരുന്നു അത്. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുന്ന അമ്മയുടെ...
നീയെനിക്കാരാ..??
മൂത്തപുത്രനോ,
അതോ ആത്മസുഹൃത്തോ ?!
അമ്മയുടെ മറുരൂപമോ
അപ്പന്റെ ആൾരൂപമോ
അന്ന് കണ്ടുമുട്ടിയപ്പോൾതൊട്ട് മനസ്സിലുള്ള ചോദ്യമാണ്, ആരാണ് നീ. സ്കൂളിന്റെ തുരുമ്പുപിടിച്ച ജനാലവഴി...
ഇട്ടൂലിക്കളിയിൽ ജയിക്കാൻ ചൂട് ഇഷ്ട്ടപ്പെട്ടിരുന്ന ബാല്യത്തിൽ നിന്ന് ജീവിതച്ചൂടിൽ ജയിക്കാൻ ഒരിറ്റ് തണുപ്പ് തിരയുന്ന യൗവ്വനത്തിലേക്ക് മാറിയിരിക്കുന്നു എൻെറ ജീവിതം.