എല്ലാം

205

2025

നിമിഷം

കുത്തിക്കുറിക്കലുകൾ

നിങ്ങളുടെ പ്രണയത്തിൻ്റെ ഏറ്റവും മനോഹരമായ നിമിഷമേതാണ് ?!

നിൻ്റെ ചിരി ആദ്യമായി കണ്ട നിമിഷം.

അയാൾ മകളോട് ഉത്തരം പറഞ്ഞു.

തോറ്റുപോയവർ

കുത്തിക്കുറിക്കലുകൾ

വിജയിച്ചവരുടെ ഈ ലോകത്ത്,
തോറ്റുപോയ മനുഷ്യർക്കൊപ്പമാണ്
നാം എല്ലാകാലവും നിലനിൽക്കേണ്ടത്.

അത് ക്രിക്കറ്റ് കളിയിലായാലും
ജീവിതത്തിലായാലും.

ബഹ്‌റൈൻ ബേ

കുത്തിക്കുറിക്കലുകൾ

രാത്രികാല ബഹ്‌റൈൻ ബെയും അവിടുത്തെ പടങ്ങളും.

2024

പ്രകാശഗോപുരം

കുത്തിക്കുറിക്കലുകൾ

ഇരുട്ടിന്റെ കയങ്ങളിലും
ആഴിത്തിരമാലയുടെ ഉലച്ചിലിലും
പതറാതെ നീ യാത്ര തുടരുക.

മറുകരയിൽ നിന്നെയും കാത്ത്
ഒരു പ്രകാശഗോപുരം കണക്കെ
ഞാൻ കാത്തിരിപ്പുണ്ട്.

ഓർമ്മകൾ

കുത്തിക്കുറിക്കലുകൾ

എല്ലാ യാത്രകൾക്ക് ശേഷവും
അവസാനിക്കുന്നത് മനോഹരമായ
ഓർമ്മകളാണ്.
നിങ്ങൾ, നിറങ്ങൾ, ചിറകുകൾ
എല്ലാമൊരു മധുരസ്വപ്നം പോലെ
ഭംഗിയുള്ളത്.

നുകരട്ടെ ഞാൻ ആവോളം,
ഇതെല്ലാം ആസ്വദിക്കാൻ
കാലമിനിയും അവസരം തരട്ടെ.

സ്നേഹം?

കുത്തിക്കുറിക്കലുകൾ

എന്താണ് സ്നേഹം?

നിനക്ക് വേദനിക്കുമ്പോളെല്ലാം
എനിക്കും വേദനിക്കുന്നത്.

വഴിയമ്പലങ്ങൾ

കുത്തിക്കുറിക്കലുകൾ

ഹൃദയത്തിൽ വഴിയമ്പലങ്ങൾ കണക്കെ
ഇടങ്ങൾ ഉണ്ടായിരിക്കണം.
കോരിച്ചൊരിയുന്ന മഴയത്ത് ഓടിക്കയറാനും
ഒരു പുലരിയിൽ വിട പറയാതെ
യാത്ര തുടങ്ങാനും സാധിക്കുന്ന
മനോഹരയിടങ്ങൾ.

പ്രകാശഗോപുരങ്ങൾ

കവിതകൾ

മനോഹരമായ വൈകുന്നേരമൊരു
കവിതയെഴുതിയാലോന്ന് തോന്നി.

ഓർമ്മകളുടെ മഴപെയ്ത്തിൽ സദാ
നനഞ്ഞ് നിൽക്കുന്നത് കൊണ്ട്
നിങ്ങളെക്കുറിച്ച് എഴുതാമെന്നു കരുതി.

മനസ്സിലെ വായനക്കാരൻ പറഞ്ഞു
മാറി നടക്കാൻ സമയമായെന്ന്.
എന്തെഴുതും.

ഭ്രമണം

കുത്തിക്കുറിക്കലുകൾ

പ്രകാശത്തിന്റെ പകലിൽ
മഞ്ഞവെളിച്ചങ്ങളുടെ ഇരുട്ടിൽ
ഓർമ്മകളുടെ പെയ്ത്തിൽ
നിശ്വാസങ്ങളുടെ ഇടന്നേരങ്ങളിൽ

നിങ്ങളിലാണ് ഞാൻ
ഭ്രമണം ചെയ്യുന്നത്.

മരണത്തിന്റെ മണം

കവിതകൾ

ചില വൈകുന്നേരങ്ങളിൽ ഞാൻ
മരണത്തിന്റെ മണമുള്ള
ഇടനാഴികളിൽ ചെന്ന് പെടാറുണ്ട്.

കാലങ്ങളോളം കണ്ടിരുന്നവർ
പെട്ടെന്ന് മരണത്തിലേക്ക്
മറഞ്ഞതറിയുമ്പോളാണത്.
മരണം മണക്കുന്നയിരുണ്ട
ഇടനാഴികളിൽ ഉലഞ്ഞ

നിനക്കൊരർച്ചന

കവിതകൾ

ആളിറങ്ങിയാരവം നിലച്ചപ്പോൾ
വസന്തത്തിൻ രാവ് കൊഴിഞ്ഞു.
ഇനി ഞാൻ തനിച്ചിവിടെ ഈ
തെരുവിൽ.

ഗ്രീഷ്മക്കാറ്റിലെന്നപോലെ
നെഞ്ച് നീറുന്നു
ഇടറിയ ചുവടുമായി നഗരത്തിലൂടെ
നടന്ന് നീങ്ങി ഞാൻ.

മകൾ

കുത്തിക്കുറിക്കലുകൾ

ഒരു നിമിഷാർദ്ധം കൊണ്ട്
സ്മൃതിപഥത്തിൽ നീയുണർന്നു.
നമുക്കൊരു ആൾരൂപം
നിൻ്റെയുള്ളിലുണ്ടെന്നുള്ള സത്യം
ശിശിരകാലം പോലെയെന്നിൽ
തണ്ണുപ്പ് നിറക്കുന്നു.

2023

രാത്രിസഞ്ചാരം

കവിതകൾ

ഒരോ രാത്രിസഞ്ചാരത്തിന്
ഇറങ്ങുമ്പോഴും ഞാൻ നിന്നേയോർക്കും.

നക്ഷത്രങ്ങളില്ലാത്ത കറുത്ത രാത്രിയിൽ
നാം നടന്ന വഴികളിൽ ഞാൻ വെറുതെ
വന്ന് നിൽക്കും.
ഈ മഞ്ഞവെളിച്ചങ്ങളുടെ
തെരുവിൽ ഞാനിപ്പോൾ ഒറ്റക്കാണ്.

ഈ തെരുവിന്റെ വഴിയവസാനമാണ്

മടക്കയാത്രയില്ലാത്തിടത്ത്

കവിതകൾ

ഇനി കൈകൾ വിരിച്ച്
നിങ്ങളെന്നെ ആലിംഗനം ചെയ്യുക.
ഇത്തിരി നേരമതിലമർന്ന്
നിന്നോട്ടെ ഞാൻ.

മടക്കയാത്രയില്ലാത്തിടത്ത്
ഒടുവിൽ ഞാൻ വന്നുവെന്നും
അവസാന വേർപിരിയലിന്
ശേഷവും വീണ്ടുമൊരു

മടങ്ങി വരവ്

കുത്തിക്കുറിക്കലുകൾ

മടങ്ങിവരവെന്നുള്ള പദം
നിന്നോളം മനോഹരമാകുന്നത്
നീ മടങ്ങി വരുന്നുവെന്ന്
ഓർക്കുമ്പോളാണ്.

കുഴപ്പങ്ങൾ

കുത്തിക്കുറിക്കലുകൾ

എന്നെക്കുറിച്ച് ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കും, അതിന്റേതായ കുറച്ച് കുഴപ്പങ്ങളുണ്ട്.

ഉപ്പുരസം

കുത്തിക്കുറിക്കലുകൾ

എന്റെ കവിതകളിൽ ഉപ്പുണ്ട്.
എനിക്ക് വേണ്ടി അധ്വാനിച്ച
എല്ലാ മനുഷ്യരുടെയും
കണ്ണീരിന്റെയും വിയർപ്പിന്റെയും
സ്നേഹത്തിന്റെ ഉപ്പുരസം.

ബുദ്ധൻ

കുത്തിക്കുറിക്കലുകൾ

പ്രകാശം പെയ്തിറങ്ങുന്ന
ഇരുട്ടിന്റെ ഇടവഴികളിൽ
നിമിഷാർദ്ധത്തേക്ക് ഞാൻ
ബുദ്ധനായിത്തീരാറുണ്ട്.

നിങ്ങൾ

കുത്തിക്കുറിക്കലുകൾ

വൈകുന്നേരങ്ങളിൽ
രാത്രികളിൽ
ചിന്തകളിൽ
നിങ്ങളെന്നിൽ
ഇടവിടാതെ
പെയ്ത്കൊണ്ടിരിക്കുന്നു.

നക്ഷത്രങ്ങൾ

കുത്തിക്കുറിക്കലുകൾ

നിന്റെ ചുണ്ടുകൾ
നുകരുമ്പോളെല്ലാം
നക്ഷത്രങ്ങൾ
പെയ്തിറങ്ങാറുണ്ട്.

ജീവിതം

കുത്തിക്കുറിക്കലുകൾ

പോയകാല വസന്തങ്ങളെയും
വരുവാനുള്ള ശിശിരങ്ങളെയും
ഞാനോർക്കാറില്ല.
ഈ നിമിഷത്തിന്റെ
ആഴപ്പരപ്പുകളിൽ സ്വയമറിയാൻ
ശ്രമിക്കുന്നതിലുപരി
വേറെന്താണീ ജീവിതം.

നീ

കുത്തിക്കുറിക്കലുകൾ

എഴുതിയതേറയും നിന്നെക്കുറിച്ചായിരുന്നു
വേദനിച്ചതേറയും നിന്നെക്കുറിച്ച്
തന്നെയായിരുന്നു.

വേനൽ

കുത്തിക്കുറിക്കലുകൾ

വേനൽക്കാലത്തെ നീലാകാശവും ഈന്തപ്പനയും.

നെല്ല് പാടങ്ങൾ

കുത്തിക്കുറിക്കലുകൾ

വീടിന് അടുത്തുള്ള പാടങ്ങൾ.

2022

ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍

കുറിപ്പുകൾ

വിവിധ കാലങ്ങളിൽ ഞങ്ങളുടെ പള്ളിയിൽ പാടിയിരുന്ന ക്രിസ്തുമസ് കരോൾ ഗാനങ്ങൾ വരും തലമുറയ്ക്ക് പകർന്ന് നൽകുവാനായി ഇവിടെ സമാഹരിച്ചിരിക്കുന്നു. ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന പാട്ടുകൾ എല്ലാം പലകാലങ്ങളിൽ വിവിധ വ്യക്തികൾ രചിച്ചതും പകർന്നുനല്കിയതുമാണ്. ഈ ഗാനങ്ങൾ രചിച്ചവർക്കും, പകർന്ന് തന്നവർക്കും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ട് ഈ സമാഹാരം വായനക്കാർക്ക് സമർപ്പിക്കുന്നു. 📄 ഈ ഗാനങ്ങൾ PDF ആയി ഡൗൺലോഡ് ചെയ്യാം ഇന്നിതാ

ഇടങ്ങൾ

കുത്തിക്കുറിക്കലുകൾ

ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളുടെ ഫോട്ടോ എടുക്കുന്നതാണ് പ്രിയപ്പെട്ടൊരു പരുപാടി.

ഓണാംശംസകൾ

കുത്തിക്കുറിക്കലുകൾ

അവസാനിക്കാത്ത പൂമഴകളുടെ
ആനന്ദംപോലെ, ഏറ്റവും
മനോഹാരിതയുള്ളൊരു
ഓണാംശംസകൾ നേരുന്നു
ഞാൻ നിങ്ങൾക്ക്. ✨

നിറയെ നന്മകളുണ്ടാകട്ടെ ഏവർക്കും. 🦋

വെളിച്ചവുമിരുട്ടും

കവിതകൾ

ഒരുപക്ഷേ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
മദ്ധ്യത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും.

നീയെന്നിലേക്കും ഞാൻ നിന്നിലേക്കും
ഓടിക്കയറാൻ നമ്മുടെ ഹൃദയങ്ങൾ
വെമ്പുന്നുവെന്ന് നമ്മുടെ കണ്ണുകൾ
ഉറക്കെ വിളിച്ച്പറയും.

ഓടിവന്ന് പരസ്പരം അമർന്ന്
കെട്ടിപ്പിടിക്കുമ്പോൾ, കോടാനുകോടി

സ്വപ്നതുല്യമായ സത്യം

കവിതകൾ

പച്ചച്ചെടികൾ നിറഞ്ഞയെന്റെ
മുറിയുടെ മഞ്ഞവിരിപ്പിൽ
കിടക്കുമ്പോൾ ഞാനിടക്ക് ഓർക്കും,
ഞാൻ സന്തോഷവാനാണെല്ലോയെന്ന
സ്വപ്നതുല്യമായ സത്യം.

വേനലിൽ വരണ്ട് പോകുമ്പോൾ
ഓർമകൾ മഴപോലെ പെയ്ത്
തണുപ്പിക്കാറുണ്ടിന്നും.