ബുദ്ധൻ
പ്രകാശം പെയ്തിറങ്ങുന്ന
ഇരുട്ടിന്റെ ഇടവഴികളിൽ
നിമിഷാർദ്ധത്തേക്ക് ഞാൻ
ബുദ്ധനായിത്തീരാറുണ്ട്.
154
പ്രകാശം പെയ്തിറങ്ങുന്ന
ഇരുട്ടിന്റെ ഇടവഴികളിൽ
നിമിഷാർദ്ധത്തേക്ക് ഞാൻ
ബുദ്ധനായിത്തീരാറുണ്ട്.
വൈകുന്നേരങ്ങളിൽ
രാത്രികളിൽ
ചിന്തകളിൽ
നിങ്ങളെന്നിൽ
ഇടവിടാതെ
പെയ്ത്കൊണ്ടിരിക്കുന്നു.
നിന്റെ ചുണ്ടുകൾ
നുകരുമ്പോളെല്ലാം
നക്ഷത്രങ്ങൾ
പെയ്തിറങ്ങാറുണ്ട്.
പോയകാല വസന്തങ്ങളെയും
വരുവാനുള്ള ശിശിരങ്ങളെയും
ഞാനോർക്കാറില്ല.
ഈ നിമിഷത്തിന്റെ
ആഴപ്പരപ്പുകളിൽ സ്വയമറിയാൻ
ശ്രമിക്കുന്നതിലുപരി
വേറെന്താണീ ജീവിതം.
എഴുതിയതേറയും നിന്നെക്കുറിച്ചായിരുന്നു
വേദനിച്ചതേറയും നിന്നെക്കുറിച്ച്
തന്നെയായിരുന്നു.
വിവിധ കാലങ്ങളിൽ ഞങ്ങളുടെ പള്ളിയിൽ പാടിയിരുന്ന ക്രിസ്തുമസ് കരോൾ ഗാനങ്ങൾ വരും തലമുറയ്ക്ക് പകർന്ന് നൽകുവാനായി ഇവിടെ …
അവസാനിക്കാത്ത പൂമഴകളുടെ
ആനന്ദംപോലെ, ഏറ്റവും
മനോഹാരിതയുള്ളൊരു
ഓണാംശംസകൾ നേരുന്നു
ഞാൻ നിങ്ങൾക്ക്. ✨
നിറയെ നന്മകളുണ്ടാകട്ടെ ഏവർക്കും. 🦋
ഒരുപക്ഷേ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
മദ്ധ്യത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും.
നീയെന്നിലേക്കും ഞാൻ നിന്നിലേക്കും
ഓടിക്കയറാൻ നമ്മുടെ ഹൃദയങ്ങൾ
വെമ്പുന്നുവെന്ന് നമ്മുടെ കണ്ണുകൾ
പച്ചച്ചെടികൾ നിറഞ്ഞയെന്റെ
മുറിയുടെ മഞ്ഞവിരിപ്പിൽ
കിടക്കുമ്പോൾ ഞാനിടക്ക് ഓർക്കും,
ഞാൻ സന്തോഷവാനാണെല്ലോയെന്ന
സ്വപ്നതുല്യമായ സത്യം.
ഇപ്പോളൊന്നും എഴുതാറില്ലേന്ന്
അവളിടക്കിടെ വന്ന് ചോദിക്കും.
എഴുതാനാരോ ഉള്ളിൽക്കിടന്ന്
പിടക്കാറുണ്ടെങ്കിലും കാമ്പില്ലാത്തതെന്ന്
സ്വയം തോന്നലുള്ളത് കൊണ്ട്
എന്നിൽ നിന്ന് എന്നിലേക്കുള്ള
ദേശാടനത്തിൽ, ലിപികളറിയാത്ത
ഭാഷകളിലെ സംഗീതസ്വരങ്ങൾ
ഞാനുള്ളിലോട്ടെടുക്കാറുണ്ട്.
പാതിരാത്രിയിൽ പ്രാന്തിനൊപ്പം
കവിത പൂക്കാറുണ്ടുള്ളിൽ,
പ്രണയത്തോളം മധുരവും
പ്രാണനോളം നനവുള്ളത്.
ഓർമ്മകളിലേക്ക് വീണ്ടും വീണ്ടും
തിരികെപ്പോകുന്ന മനുഷ്യരുണ്ട്.
രാവിലെയെണ്ണീറ്റ് ഒറ്റക്ക് കട്ടനിടുമ്പോൾ
ദീനം വന്ന് മരിച്ച ഭാര്യ നീനാമ്മയെ
പത്രോസേട്ടൻ ഓർക്കും. രാവിലെ
പ്രിയപ്പെട്ടവരുടെ കൂടെയുള്ള നീണ്ട
ഒത്തുചേരലുകൾക്ക് ശേഷം,
ഹ്രസ്വമായ വിട പറച്ചിലിന്റെ
വൈകുന്നേരങ്ങൾ പോലുമെന്നെ
അഗാധമായി ഒറ്റപ്പെടുത്താറുണ്ട്.
എൻ്റെ മൗനാഴങ്ങളിൽ പോലും
ഞാൻ ആഘോഷതിമിർപ്പിലാണ്.
പോയ രാവുകളെ ഓർത്ത്
വേദനിക്കുവാൻ എനിക്ക് സമയമില്ല.
എന്നെ വെറുക്കുന്നവരെ
സൗഹൃദങ്ങളുടെ മരത്തണലുകളാണ്
കോളേജ് ഓർമ്മകളുടെ വഴിനിറയെ.
കാലമിത്ര കൊഴിഞ്ഞിട്ടും, ഋതുഭേദങ്ങളാ
വഴികളിൽ നാളിതുവരെ കടന്ന് വന്നിട്ടില്ല,
അന്നുമിന്നും സദാ ഹരിതസ്വച്ഛം.
വെള്ളിയാഴ്ച്ച മഞ്ഞകാലം തുടങ്ങുമെന്ന് പത്രത്താളുകളിൽ കണ്ടു. നീണ്ട ഇടവേളക്ക് ശേഷം കണ്ട് മുട്ടുന്ന...
പ്രിയ്യപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ട
മനുഷ്യനെക്കണക്കാണ് ഞാനിന്ന്.
എന്താണ് നഷ്ട്ടപ്പെട്ടതെന്നോ,
എവിടെയാണ് വീണ് പോയതെന്നോ
ഓർമ്മയില്ലാതെ മറവിയുടെ ഇരുട്ടിൽ
എനിക്ക് താങ്കളെ വളരെയേറെ ഇഷ്ടമാണ്. നടനാകാൻ ആഗ്രഹിച്ച് ആഗ്രഹിച്ച് മലയാളസിനിമയുടെ കുലപതി...
കാലമിങ്ങനെ കൊഴിഞ്ഞ് പോകവേ,
ഓർമകളുടെ ഭാരവുമേറി വരുന്നു.
ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്തവരുടെയും,
മടങ്ങിവരാതെ യാത്ര പറഞ്ഞവരുടെയും
മുഖങ്ങളിങ്ങനെ മനസ്സിൽ കൂടി വരുന്നു.
ഞാൻ അവസാനമെഴുതുന്നത്
നിനക്കുള്ള കവിതയാരിക്കില്ല.
ആരും കേൾക്കാത്ത നമ്മുടെ കഥയാരിക്കും.
എനിക്കുറപ്പുണ്ട്, നീയും ഞാനുമൊന്നിക്കുന്ന
ആ കഥ നമ്മൾ വിശ്വസിക്കുന്നത്പോലെ
നിങ്ങളെപ്പോലുള്ള മനുഷ്യരും, കടലും കാടുകളുമൊക്കെ ഏതോ മായാസൃഷ്ട്ടിയായിരിക്കണം.
അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇത്ര മനോഹരമായി നിങ്ങൾക്ക് നിലനിൽക്കാൻ സാധിക്കുന്നത്.
സന്തോഷം പുഞ്ചിരിക്കുന്നിടം തേടി ഞാനൊത്തിരി അലഞ്ഞു. നീണ്ട വീഥികളും ഇരുണ്ട വനങ്ങളും തിരവറ്റിയ കടലുകളും താണ്ടിയ ശേഷം നിരാശനായി വീട്ടിൽ തിരിച്ചെത്തി ഒടുവിൽ ഞാൻ.
അവിടെ അമ്മ ആഹാരം വിളമ്പിവെച്ച് കാത്തിരിപ്പുണ്ടാരുന്നു. നിറഞ്ഞ് കഴിക്കുന്നതിന് ഇടയിൽ ചപ്പാത്തിയും കറിയും നല്ലതാണെന്ന് പറയുമ്പോൾ അമ്മ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
യാത്ര സഫലമായിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
ചിലപ്പോളൊക്കെ വീടിന്റെ സുന്ദരസുരഭില സുഖങ്ങളിൽ നിന്നും നമുക്കിടക്ക് യാത്ര പറയേണ്ടി വരും,
വേഗന്ന് തിരികെ വരാമെന്ന് പറഞ്ഞിറങ്ങിയ നീണ്ട യാത്രകൾ.
ഞാനിനിയെന്ത് പറയും നിന്നോട്?
കാത്തിരുന്ന വഴികളിലെ വെളുത്ത ലില്ലിപ്പൂക്കൾ
വാടിത്തുടങ്ങിയെന്നോ? അതോ നാം
നനച്ച വള്ളിച്ചെടികൾ വേരറ്റ് പോയെന്നോ!
ഞാനും നീയും ഒരേ ആകാശത്തിന്
കീഴെയുള്ള കാലത്തോളം
നമുക്കിടയിലെ
മഹാസമുദ്രങ്ങളെക്കുറിച്ച് ഓർത്ത്
ഞാൻ ആശങ്കപ്പെടുന്നില്ല!
എല്ലാ രാത്രികളിലെപ്പോലെയിന്നും ഞാൻ
നീലവാതിൽ തുറന്ന് നടന്ന് തുടങ്ങി.
സ്വപ്‍നങ്ങളുടെ ഇടനാഴിയിലൂടെ
ആനന്ദസംഗീതത്തിൻ്റെ ശാന്തമർമ്മരങ്ങളിൽ
ഒരുന്മാദിയെപ്പോലെ കാറ്റിനൊപ്പം
പ്രകാശവും പ്രതീക്ഷകളും അറ്റ് പോയ എന്റെ ഇൻഡ്യയിൽ, പ്രാണവായു കിട്ടാതെ പിടഞ്ഞ് തീർന്ന മനുഷ്യർക്കിടയിൽ, ജനങ്ങളേക്കാൾ കൂടുതൽ ജാതിയെ സ്നേഹിച്ച ഭരണാധികാരികൾക്കിടയിൽ,
എന്റെ കേരളം പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും തുരുത്തായി ഇനിയും നിലകൊള്ളും.
കേരളജനതക്ക് നന്ദി ❤️
ജീവിതത്തിൽ ഓരോ നിമിഷവും എനിക്കുണ്ടാകുന്ന തിരിച്ചറിവുകൾ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്...
നീ ഉറങ്ങുന്നതും ഉണരുന്നതും കാത്ത്
ഞാൻ ഉറങ്ങാതെ തുണയിരിപ്പുണ്ട്.
ഇരുൾ വഴിയിൽ നീ ഇടറി
വീണാലോയെന്ന ഭീതിയാലൊരു
കൺനോട്ടമകലെ ഞാൻ കാവൽ