നന്ദി
പാതിരാവിലെ വെളിച്ചവും,
പകലിന്റെ സ്വാസ്ഥ്യവുമായതിന്,
പൊരിവെയിലത്ത് ഒറ്റമരക്കാടും,
പെരുമഴക്കാലത്തിലെ തോണിയുമായതിന്.
154
പാതിരാവിലെ വെളിച്ചവും,
പകലിന്റെ സ്വാസ്ഥ്യവുമായതിന്,
പൊരിവെയിലത്ത് ഒറ്റമരക്കാടും,
പെരുമഴക്കാലത്തിലെ തോണിയുമായതിന്.
ജീവിതത്തിൽ തിരക്ക് നിറയുകയും എഴുത്ത് കുറയുകയും ചെയ്യുന്നുയെന്ന് തോന്നിയപ്പോൾ എഴുത്തിനെ തിരകെ കൊണ്ട് വരാൻ വേണ്ടിയുള്ളൊരു …
എന്റെയീ സാൻവിച്ചിനെയാണ്
നിങ്ങൾ പൊരിച്ച മുട്ടബ്രെഡെന്ന്
പറഞ്ഞ് കവിതയെഴുതിയത്.
ഏറ്റവും ആഴത്തിൽ
നിങ്ങളിലോട്ട് വേരുകളാഴ്ത്തിയ
മനുഷ്യരെ നിങ്ങൾക്ക്
നഷ്ടപ്പെട്ടിട്ടുണ്ടോ?
ആശാന്മാർ പറഞ്ഞു തന്ന
വാക്കുകളുടെ നൃത്തമല്ലെൻ്റെ
കവിതകൾ.
പ്രിയപ്പെട്ടൊരു കൂട്ടുകാരിയുണ്ട്, അവൾ വിഷമങ്ങളിൽ വീണ് പോകുമ്പോഴും സന്തോഷത്തിൽ മനസ്സ് നിറഞ്ഞ് നിൽക്കുമ്പോഴും ഒരു ഫോൺ …
കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.
തന്നെ കൊണ്ടുപോകാൻ
വന്ന കാലന്റെ കഴുത്തിൽ
കയറിട്ട് മുറുക്കുമ്പോൾ
അയാളുടെ കണ്ണുകൾ
ശാന്തമായിരുന്നു.
ഓരോ ചാന്ദ്രമാസവും
സ്ത്രീകളർപ്പിച്ച
ചുവന്ന ജീവനീർകൊണ്ടാണ്
ഭൂമിയിങ്ങനെ ജീവന്റെ
നീല നീലാവെളിച്ചത്തിൽ
പൂത്ത് നിൽക്കുന്നത്.
എൻ്റെ ജീവൻറെ വിത്തുകൾ
നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്,
അതിന് പ്രാണനും ദേഹവും പകുത്ത്
നൽകിയതിന്,
എന്നെ സംബന്ധിച്ച് എഴുതുക എന്നുള്ളത് എളുപ്പമുള്ള പരിപാടിയാണ് കാരണം കഥയും കാമ്പുമുള്ളത് എഴുതാനേ പണി അറിയേണ്ട കാര്യമുള്ളൂ. …
കാടും മലയും ആകാശവും
വൻകരകളും മഹാസമുദ്രങ്ങളും
വീണ്ടും വീണ്ടും കണ്ടാൽ
തനിക്ക് മടുക്കില്ലേന്ന് ചോദിച്ചവരോട്
നാടോടിയുടെ മറുചോദ്യമിതായിരുന്നു,
ഏറ്റവും പ്രിയപ്പെട്ടവളുടെ
എത്രാമത്തെ ചുംബനമാണ്
നിങ്ങൾക്ക് മടുത്ത് തുടങ്ങുന്നത് ?!
എന്താണ് ഒരു നല്ല കലാകാരന്റെ ലക്ഷണം? ഉത്തരത്തിന്മുൻപ്, ഒരു കഥ സൊല്ലട്ടുമാ? ഒരു വെള്ളിയാഴ്ച രാവിലെ ഞാൻ വണ്ടിയുമെടുത്ത് …
യുദ്ധമുഖത്താണ് നാം.
തെളിഞ്ഞ പ്രഭാതങ്ങളും
തണുത്ത വൈകുന്നേരങ്ങളും
ഭീതിയുടെ നിഴലിലാണ്.
നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
ഞങ്ങൾ യുദ്ധത്തിൻ്റെ
നടുവിലാണ്,
ഞങ്ങൾ ആരംഭിക്കാത്ത
ഞങ്ങൾക്ക് വേണ്ടാത്ത
യുദ്ധത്തിൻ്റെ നടുവിൽ.
മഴയുടെ സംഗീതവും
കാടിന്റെ കുളിരും
രാത്രിയുടെ മൗനവും
ഇരുട്ടിലെ നക്ഷത്രവുമാണ്
നീ.
എഴുതപ്പെടാത്ത
ഏറ്റവും
മനോഹരമായ
പ്രണയകവിതയാണ്
നീ.
കുതിച്ച് പായാനും
കരുത്ത് കാട്ടാനും
വേണ്ടി വന്നാൽ
കടപുഴക്കാനും
കഴിയുന്ന,
കൊടുങ്കാറ്റാകുക നീ.
വെള്ളിയാഴ്ച്ച പതിവുപോലെ നേരത്തെ ഉണർന്നു. മൊബൈൽ എടുത്ത് സമയം നോക്കി, ആറുമണി കഴിഞ്ഞതേയുള്ളൂ. അവധി ദിവസങ്ങളിൽ കൂടുതൽ …
നീ മറന്നുപോയ
നിന്നെ കണ്ടെത്തുവാൻ
ശ്രമിക്കുക.
കാറ്റിന്റെ കരുത്തും,
കടലിന്റെ ആഴവുമുള്ള
നിന്നെ.
ഒറ്റമരപ്പെയ്ത്തിനു ശേഷം ഞാൻ വായിക്കുന്ന ദീപനിശാന്തിന്റെ മൂന്നാമത്തെ പുസ്തകമാണിത്. നേരത്തെ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ …
പൂർണചന്ദ്രനതിൻ്റെ
പൂർണ്ണതയിൽ നിൽക്കുമ്പോൾ,
ഇരുട്ടും രക്‌തവും
ഇഴപിരിഞ്ഞു കിടക്കുന്ന
നിന്റെ മുടിയിഴകൾ
നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.
ഞാനാ ഹോസ്റ്റലിൻ്റെ വാതുക്കൽ വന്നുനിന്നു. പച്ചയും ചുമപ്പും മഞ്ഞയും തുടങ്ങി പല നിറങ്ങൾ നിറഞ്ഞുനിന്ന വാതിൽ അടഞ്ഞു …
യാത്രകൾ എന്നുമെന്നെ ഭ്രമിപ്പിച്ചിരുന്നു. എങ്ങനെയാണ് യാത്രകളോടുള്ള ഇഷ്ടം മനസ്സിൽ കയറിക്കൂടിയതെന്ന് എനിക്കിപ്പോഴും …
ഒന്നും വായിക്കാതെ മനസ്സ് വല്ലാതെ മുരടിച്ച് വരുന്നു. കുറെയായി, എന്തേലുമൊന്ന് ആർത്തിയോടെ വായിച്ച് തീർക്കണമെന്ന് …
നിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കെ
നിന്നിലേക്ക് പരകായപ്രവേശം
നടത്തുവാനും, നിമിഷാർദ്ധം കൊണ്ട്
നിന്റെ നിശ്വാസങ്ങളുടെ
ആഴമളക്കുവാനുമെനിക്ക് കഴിയും.
മഴ പെയ്യുമ്പോൾ
വീട്ടു വരാന്തയിൽ
വെറുതെയിരിക്കണം,
ഇടക്കിടെ കുട ചൂടി
ഇറങ്ങി നടക്കണം.
വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.