അടുക്കള
ലോകം കാണാൻ ഇറങ്ങുമ്പോൾ
അടുക്കളയിൽ അമ്മയുണ്ടെന്ന്
മറന്ന് പോകരുത് നീ.
അവരുടെ ലോകം നീ മാത്രമായി
ചുരുങ്ങിയത് ഓർത്ത് കൊള്ളുക.
ലോകം കാണാൻ ഇറങ്ങുമ്പോൾ
അടുക്കളയിൽ അമ്മയുണ്ടെന്ന്
മറന്ന് പോകരുത് നീ.
അവരുടെ ലോകം നീ മാത്രമായി
ചുരുങ്ങിയത് ഓർത്ത് കൊള്ളുക.
ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.
പ്രിയപ്പെട്ട 2019 ന്
വിട പറയുന്നു ഞാൻ, ഇനി നീ എന്റെ ഓർമ്മകളിൽ ജീവിക്കുക. നീ തന്ന ചിറകുകൾക്കും മുറിവുകൾക്കും നിറയെ സ്നേഹം ഞാൻ പകരം തരുന്നു.
ഇനിയൊരു കണ്ടമുട്ടൽ ഇല്ലറിഞ്ഞ് കൊണ്ട് തന്നെ എല്ലാത്തിനും ഒരു ചുംബനം തന്ന് കൊണ്ട് ഞാൻ യാത്ര പറയുന്നു.
ഹൃദയത്തിൽ വഴിയമ്പലങ്ങൾ കണക്കെ
ഇടങ്ങൾ ഉണ്ടായിരിക്കണം.
കോരിച്ചൊരിയുന്ന മഴയത്ത് ഓടിക്കയറാനും
ഒരു പുലരിയിൽ വിട പറയാതെ
യാത്ര തുടങ്ങാനും സാധിക്കുന്ന
മനോഹരയിടങ്ങൾ.