ഉത്തരവാദിത്വം

9 നവംബർ 2026

നീലപ്പൂവിനെ തിരഞ്ഞു
നടക്കുന്നതിനിടയിൽ
ഞാനവളോട് പറഞ്ഞു,
“ജീവിക്കാൻ എന്തേലും
കാരണം എല്ലാ മനുഷ്യർക്കും
കാലം കൊടുത്തിട്ടുണ്ടാവും.
അത് കണ്ടുപിടിക്കലാണ്
നമ്മുടെ ഉത്തരവാദിത്വം.”
അരികിൽ വന്നൊരു
നീലശലഭത്തെ
ചൂണ്ടിക്കാണിച്ചുകൊണ്ട്
അവൾ പറഞ്ഞു,
“അതല്ലേ
ഞാൻ നിന്നെത്തന്നെ കെട്ടിയത്.”