തണ്ണിമത്തനുകൾ

8 നവംബർ 2026

കാണുമ്പോൾ ചുവന്നുതുടുത്ത്
സുന്ദരന്മാരായിരിക്കും
ചില സൂപ്പർമാർക്കറ്റുകളിലെ
തണ്ണിമത്തനുകൾ.
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്
വെള്ളിവെട്ടത്തിൽ
തിളങ്ങി നിൽക്കും,
പക്ഷേ കഴിക്കുമ്പോൾ
ഒരു രുചിയും കാണില്ല.
ചില മനുഷ്യരെപ്പോലെ.