
ചിക്കൻകറി
രാവിലെ മുതൽ നീരുവെച്ച
കാലുമായി കട്ടിലിൽ കിടക്കുന്നവൾ
കാലുമായി കട്ടിലിൽ കിടക്കുന്നവൾ
ഉച്ചയ്ക്ക് അടുക്കളയിൽ കയറി
ഗ്രിൽഡ് ചിക്കനും മാഷ്ഡ് പൊട്ടറ്റോയും
ക്രീം സോസും വറുത്ത ബീൻസും
ഉണ്ടാക്കും.
ഗ്രിൽഡ് ചിക്കനും മാഷ്ഡ് പൊട്ടറ്റോയും
ക്രീം സോസും വറുത്ത ബീൻസും
ഉണ്ടാക്കും.
എല്ലാം വിളമ്പിവെച്ച്,
ബാൻഡേജ് കെട്ടിയ കാല്
കസേരയിൽ കയറ്റിവെച്ചിട്ട് പറയും,
സാധാരണ ചിക്കൻകറി
എനിക്കിഷ്ടമല്ലെന്ന്.
ബാൻഡേജ് കെട്ടിയ കാല്
കസേരയിൽ കയറ്റിവെച്ചിട്ട് പറയും,
സാധാരണ ചിക്കൻകറി
എനിക്കിഷ്ടമല്ലെന്ന്.