
ശബ്ദം
ഒരുച്ചയ്ക്ക്,
പൊടുന്നനെ പാഞ്ഞു വന്ന
വെള്ളത്തിൽ ഞാൻ പെട്ടുപോയി.
പൊടുന്നനെ പാഞ്ഞു വന്ന
വെള്ളത്തിൽ ഞാൻ പെട്ടുപോയി.
ഒരു നിമിഷം കൊണ്ടെന്റെ
മുടിയിഴകൾ വെള്ളത്തോടൊപ്പം
കണ്ണുകളിലോട്ട് ഒലിച്ചിറങ്ങി.
മുടിയിഴകൾ വെള്ളത്തോടൊപ്പം
കണ്ണുകളിലോട്ട് ഒലിച്ചിറങ്ങി.
എന്റെ തലയിലെന്തോ ഓടുന്നു,
ശ്വാസമെടുക്കാനാവാതെ
ഞാനലറിക്കരഞ്ഞു.
ശ്വാസമെടുക്കാനാവാതെ
ഞാനലറിക്കരഞ്ഞു.
വെള്ളത്താൽ മൂടിയ
ചെവികളിൽ ശബ്ദം മുഴങ്ങുന്നു.
ഞാൻ വീണ്ടും സർവ്വശക്തിയുമെടുത്ത്
കുടഞ്ഞു കരഞ്ഞു.
ചെവികളിൽ ശബ്ദം മുഴങ്ങുന്നു.
ഞാൻ വീണ്ടും സർവ്വശക്തിയുമെടുത്ത്
കുടഞ്ഞു കരഞ്ഞു.
വെള്ളം തെല്ല് നിന്നപ്പോൾ
പ്രാണനു പരിചയമുള്ളതെന്തോ
അടുത്തുണ്ട്.
പ്രാണനു പരിചയമുള്ളതെന്തോ
അടുത്തുണ്ട്.
രക്ഷപ്പെടാൻ ഞാനതിൽ മുറുകെ പിടിച്ചു,
ആ ശബ്ദം വീണ്ടും,
“പൊന്നേ കരയണ്ട,
അമ്മ ഇപ്പോൾ തല തോർത്താം.”
ആ ശബ്ദം വീണ്ടും,
“പൊന്നേ കരയണ്ട,
അമ്മ ഇപ്പോൾ തല തോർത്താം.”