
പുസ്തകങ്ങൾ
ഞാൻ മരിക്കുമ്പോൾ
നിങ്ങൾ പൂക്കൾ കൊണ്ടുവരരുത്,
പകരം നമ്മളൊരുമിച്ചുള്ള പടങ്ങൾ
കൊണ്ടുവരുക.
നിങ്ങൾ പൂക്കൾ കൊണ്ടുവരരുത്,
പകരം നമ്മളൊരുമിച്ചുള്ള പടങ്ങൾ
കൊണ്ടുവരുക.
എന്നെയോർത്ത് കരയരുത് നിങ്ങളന്നേരം,
നമ്മളൊരുമിച്ച് പൊട്ടിച്ചിരിച്ചതോർത്ത്
പുഞ്ചിരിക്കുക.
നമ്മളൊരുമിച്ച് പൊട്ടിച്ചിരിച്ചതോർത്ത്
പുഞ്ചിരിക്കുക.
ഞാനില്ലെന്ന് കരുതി മിണ്ടാതിരിക്കരുത്,
എന്റെ കഥകൾ പരസ്പരം
പങ്കുവെയ്ക്കുക.
എന്റെ കഥകൾ പരസ്പരം
പങ്കുവെയ്ക്കുക.
അവസാനം പിരിയുമ്പോൾ,
നിങ്ങളുടെ പേരുകളെഴുതിയ
എന്റെ പുസ്തകങ്ങൾ നിങ്ങൾ
കൊണ്ടുപോകുക.
നിങ്ങളുടെ പേരുകളെഴുതിയ
എന്റെ പുസ്തകങ്ങൾ നിങ്ങൾ
കൊണ്ടുപോകുക.