
നീലവെളിച്ചം
മഴ നനയാതെ
മരം കുലുക്കാതെ
മീൻപിടിക്കാതെ
മിഴികൾ കാണാതെ
മരം കുലുക്കാതെ
മീൻപിടിക്കാതെ
മിഴികൾ കാണാതെ
വലിയ ചതുരങ്ങളുടെ ഉള്ളിലെ
ചെറിയ ചതുരപ്പെട്ടികളുടെ
നീലവെളിച്ചത്തിൽ
പെട്ടുപോയ പിഞ്ചുമനസ്സുകൾക്ക്,
ചെറിയ ചതുരപ്പെട്ടികളുടെ
നീലവെളിച്ചത്തിൽ
പെട്ടുപോയ പിഞ്ചുമനസ്സുകൾക്ക്,
ഞാനെങ്ങനെ നീലമാറ്റി
ചോക്കുമണമുള്ള
കറുത്ത ചതുരം കൊടുക്കും?
ചോക്കുമണമുള്ള
കറുത്ത ചതുരം കൊടുക്കും?