നാം

21 നവംബർ 2026

അവരുടെ ആദ്യകരച്ചിൽ കേട്ടുനിന്ന
ആശുപത്രിവരാന്തയുടെ ആധിയും,
അവർക്കുവേണ്ടി ഉറക്കമൊഴിച്ച
രാത്രികളുടെ നീളവും,
അവരുടെ പുഞ്ചിരി
പകർന്നുതന്ന പ്രകാശവുമറിയണം,
മക്കളായിരുന്നപ്പോൾ
നാമെത്ര സ്നേഹിക്കപ്പെട്ടിരുന്നുവെന്ന്
തിരിച്ചറിയണമെങ്കിൽ.