വിദ്യ

17 നവംബർ 2026

വികാരങ്ങളെയും വിചാരങ്ങളെയും
വാക്കുകളിൽ ഒളിപ്പിക്കുന്ന
വിദ്യയറിയാവുന്നതുകൊണ്ടാണ്
ഞാൻ കവിയായത്.
വാലിട്ടെഴുതിയ കണ്ണാഴങ്ങളിലും,
വിവർത്തനം ചെയ്യാനാവാത്ത
മൗനങ്ങളിലും,
അവയെ ഒളിപ്പിക്കുന്ന നീയാരാണ്?