ഞാൻ

16 നവംബർ 2026

കൺമണീ,
നിന്റെ കണ്ണ് കലങ്ങുമ്പോഴൊക്കെ
എങ്ങനെയാണ് എന്റെ ഇടനെഞ്ച്
പിടയുന്നത്?
നിനക്ക് വേദനിക്കുമ്പോഴൊക്കെ
എങ്ങനെയാണ് എന്റെ പ്രാണൻ
പൊള്ളുന്നത്?
നിനക്ക് മുറിവേൽക്കുമ്പോഴൊക്കെ
എങ്ങനെയാണ് എന്നിൽ ചോര
പൊടിയുന്നത്?