കോപ്രായം

14 നവംബർ 2026

കണ്ണാടി നോക്കിയപ്പോഴാണ്
കവിതയാണെന്ന് പറഞ്ഞ്
കോപ്രായമെഴുതുന്ന എന്നെ
കല്ലുകെട്ടി കായലിൽ
കളയാൻ തോന്നിയത്.
എങ്കിലും,
കളയാൻ തക്ക കാപട്യമൊന്നും
കവിതയിലില്ലെന്ന്
കണ്ണാടി നോക്കി ഞാൻ
കള്ളം പറഞ്ഞു.
കള്ളങ്ങൾ പൂക്കട്ടെ,
കവിതകളും.