
യക്ഷി
മരുഭൂമിയിലെ യക്ഷിയുടെ
കഥ കേട്ടിട്ടുണ്ടോ നിങ്ങൾ?
കഥ കേട്ടിട്ടുണ്ടോ നിങ്ങൾ?
മനുഷ്യരുടെ ഉള്ളിലെ വെള്ളമൂറ്റിക്കുടിച്ച്
ചുടുമണലിലവരെ പഴുപ്പിച്ചെടുക്കുന്നൊരു
യക്ഷിയുണ്ടിവിടെ.
ചുടുമണലിലവരെ പഴുപ്പിച്ചെടുക്കുന്നൊരു
യക്ഷിയുണ്ടിവിടെ.
അവളുടെ വെയിലിൽ പൊള്ളി
പുറത്തിറങ്ങാൻ കഴിയാത്തവരുടെ
നീണ്ട പ്രാർത്ഥനയ്ക്കൊടുവിൽ,
അവളെ തളയ്ക്കാൻ
നാടിന്റെ ദേവി മഴഭൂതങ്ങളെ അയയ്ക്കും.
പുറത്തിറങ്ങാൻ കഴിയാത്തവരുടെ
നീണ്ട പ്രാർത്ഥനയ്ക്കൊടുവിൽ,
അവളെ തളയ്ക്കാൻ
നാടിന്റെ ദേവി മഴഭൂതങ്ങളെ അയയ്ക്കും.
ഒരു ചെറുചാറ്റൽ കൊണ്ട് മഴയവളെ ആവാഹിച്ച്,
പൊടി കൊണ്ട് കണ്ണുകെട്ടി പനയിൽ കുടിയിരുത്തും.
പൊടി കൊണ്ട് കണ്ണുകെട്ടി പനയിൽ കുടിയിരുത്തും.
പിന്നെ നാടിന്റെ ആഗ്രഹംപോലെ
ദേവി ഗന്ധർവനെ അയയ്ക്കും.
പാട്ടുമൂളിയവൻ വരുമ്പോൾ
കാറ്റു തണുക്കും, മണലിൽ പച്ച പൊടിക്കും,
തീക്കുണ്ഡങ്ങൾക്ക് ചുറ്റുമാളുകൂടും.
പനമുകളിലവൾ കാത്തിരിക്കെ,
ആ പാട്ടിനൊത്തവർ
രാവ് മുഴുവൻ നൃത്തമാടും.
ദേവി ഗന്ധർവനെ അയയ്ക്കും.
പാട്ടുമൂളിയവൻ വരുമ്പോൾ
കാറ്റു തണുക്കും, മണലിൽ പച്ച പൊടിക്കും,
തീക്കുണ്ഡങ്ങൾക്ക് ചുറ്റുമാളുകൂടും.
പനമുകളിലവൾ കാത്തിരിക്കെ,
ആ പാട്ടിനൊത്തവർ
രാവ് മുഴുവൻ നൃത്തമാടും.
നാളുകൾ കഴിയുമ്പോൾ
യക്ഷിയുടെ പ്രാർത്ഥനയും ദേവി കേൾക്കും,
പനയിൽ നിന്നവളെ അഴിച്ചുവിടും.
യക്ഷിയുടെ പ്രാർത്ഥനയും ദേവി കേൾക്കും,
പനയിൽ നിന്നവളെ അഴിച്ചുവിടും.
കെട്ടഴിഞ്ഞവൾ വീണ്ടും വരും,
പൊടിമണം കാറ്റിൽ നിറച്ചുകൊണ്ട്.
പൊടിമണം കാറ്റിൽ നിറച്ചുകൊണ്ട്.