ഷാംപൂ

12 നവംബർ 2026

കുളിമുറിയിലെ മഞ്ഞ ടൈൽ
നെടുകെയും, വെളുത്തത് കുറുകെയുമാണ്
വിരിച്ചേക്കുന്നത്.
പലതിന്റെയും നിറം മാറിയിട്ടുണ്ട്.
ഞാൻ വെച്ച കുപ്പിയിലെ
വള്ളിച്ചെടികൾ വളർന്നിരിക്കുന്നു.
കുളിക്കാൻ രണ്ടു കപ്പുകൾ
എന്തിനാണാവോ ഇവിടെ,
പഴയത് കളഞ്ഞില്ലെന്ന് തോന്നുന്നു.
അവളുടെ ഷാംപൂ തീരാറായിരിക്കുന്നു,
വെള്ളത്തിന് നല്ല ചൂടുമുണ്ട്.
ജോലി പോയിട്ടിന്ന്
ആദ്യത്തെ ദിവസമാണ്.