
അതിഥികൾ
എന്റെ കവിതകൾക്ക് എന്നെയറിയില്ല.
ഒറ്റയ്ക്കുള്ളൊരു വൈകുന്നേരമെന്റെ
വീട്ടിലേക്ക് ക്ഷണിക്കാതെ കയറിവന്ന
അതിഥികളാണവർ.
വീട്ടിലേക്ക് ക്ഷണിക്കാതെ കയറിവന്ന
അതിഥികളാണവർ.
ആദ്യമായി കണ്ടിട്ടും, കാപ്പിക്കൊപ്പം
കിനാക്കളും കഥകളും പങ്കിട്ടവർ.
കിനാക്കളും കഥകളും പങ്കിട്ടവർ.
ഒരു രാവ് മുഴുവനെനിക്ക് കൂട്ടിരുന്നിട്ട്,
പ്രിയപ്പെട്ടവരെപ്പോലെ
നെറുകയിലൊരു ചുംബനം തന്ന്,
അടുത്ത പുലരിയിൽ
വിട പറഞ്ഞുപോയവർ.
പ്രിയപ്പെട്ടവരെപ്പോലെ
നെറുകയിലൊരു ചുംബനം തന്ന്,
അടുത്ത പുലരിയിൽ
വിട പറഞ്ഞുപോയവർ.
ഇനി കാണാനിടയില്ലാത്ത
അന്യരാണവർ.
അന്യരാണവർ.