സ്ഫടികപാനീയം

10 നവംബർ 2026

പച്ചക്കുപ്പികൾ പിടിച്ച് ചാഞ്ഞിരിക്കുന്ന
ആൾക്കൂട്ടത്തിനു മുൻപിൽ,
പതിഞ്ഞ താളത്തിൽ ചരിഞ്ഞാടുന്ന
നിന്റെ പച്ചക്കണ്ണുകളെയാണ്
ഞാനാദ്യം കണ്ടത്.
ചുറ്റുപാടും മാറിമറിഞ്ഞ
പലവർണ്ണങ്ങൾക്കിടയിലും,
എന്റെ നോട്ടം തങ്ങിനിന്നത്
ആ പച്ചക്കണ്ണുകളിലെ നീലിമയിലായിരുന്നു.
നിന്നെ കാത്തിരുന്ന ഇരുട്ടിന് പക്ഷേ,
നിന്റെ ലിപികളും, നിന്റെ നൃത്തത്തിന്റെ
നിശ്ചലതകളും അറിയില്ലായിരുന്നു.
എങ്കിലും,
ഞാൻ നിന്നെ ക്ഷണിക്കുകയാണ്,
നിന്റെ നാടിന്റെ പ്രിയപ്പെട്ട
സ്ഫടികപാനീയത്തിനൊപ്പം
നിന്നെക്കുറിച്ച് പറയുവാൻ.
കലങ്ങിയ കണ്ണുകളുമായി
നീ ബാബാ യാഗയുടെ കഥ പറയുമ്പോൾ,
പാലപ്പൂമണമുള്ള രാത്രികളുടെ
കഥ ഞാൻ പറയാം.