
മഞ്ഞത്തെരുവ്
ഇതുവരെയും വഴിപഠിക്കാൻ
കഴിയാത്ത മഞ്ഞത്തെരുവ്
കണക്കെയാണ് നീയെനിക്ക്.
കഴിയാത്ത മഞ്ഞത്തെരുവ്
കണക്കെയാണ് നീയെനിക്ക്.
ഇനിയും പിടികിട്ടാത്ത
ഇടവഴികളും, ഇന്നോളം
കണ്ടിട്ടില്ലാത്ത കുറുക്കുവഴികളും
ഇടവഴികളും, ഇന്നോളം
കണ്ടിട്ടില്ലാത്ത കുറുക്കുവഴികളും
അതിൽ,
പൊടുന്നനെയുള്ള തിരിവുകളും,
പ്രതീക്ഷിക്കാത്ത വഴിയവസാനങ്ങളും!
പൊടുന്നനെയുള്ള തിരിവുകളും,
പ്രതീക്ഷിക്കാത്ത വഴിയവസാനങ്ങളും!
എങ്കിലും നിന്നിൽ തന്നെയാണല്ലോ
ഞാനിപ്പോഴും വഴി തെറ്റി
നടക്കുന്നതെന്നുള്ള ഓർമ്മയാണ്
എന്നെ മുന്നോട്ട് നടത്തുന്നത്.
ഞാനിപ്പോഴും വഴി തെറ്റി
നടക്കുന്നതെന്നുള്ള ഓർമ്മയാണ്
എന്നെ മുന്നോട്ട് നടത്തുന്നത്.