നിശബ്ദ

5 ഒക്ടോബർ 2026

നിന്നെ കാത്തിരിക്കുമ്പോൾ
എങ്ങനെയാണ് ദിവസങ്ങളിങ്ങനെ
കരകാണാ കടലിനോളം
നീളമുള്ളതാകുന്നത്.
അയാളുടെ ചോദ്യത്തിന്
അവളുടെ കണ്ണുകളിൽ
തിരവറ്റിപ്പോയ കടലിന്റെ
നിശബ്ദ നിറഞ്ഞുനിന്നു.
ഉത്തരമില്ലാത്ത മൗനംകൊണ്ട്
കാറ്റവരെ പൊതിഞ്ഞന്നേരം.