തമ്പ്

3 ഒക്ടോബർ 2026

രാവ് കഴിയാറായിരിക്കുന്നു,
യാത്രകൾ അനന്തമായി
നീളുകയും പുലർച്ച
കാത്തിരിക്കുകയും ചെയ്യുന്നു.
എങ്കിലുമീ നീണ്ട
പ്രയാണങ്ങളിൽ നിന്ന്
ഇടവേളയെടുക്കാൻ
അയാൾക്ക് കഴിയുമായിരുന്നില്ല.
നിൽക്കാത്ത യാത്രകളുടെ
തുടർച്ചയാണ് ജീവിതമെന്ന്
അയാൾ തിരിച്ചറിഞ്ഞിരുന്നു.
തമ്പിലെ നാടോടിയുടെ
കൂട്ടത്തിലോട്ട് ഒരാൾകൂടെ.