
വൈകുന്നേരം
ഒരു വൈകുന്നേരം മരണം
കയറിവരുമ്പോൾ
ഞാനൊരു കാപ്പിയിട്ടു കൊടുക്കും.
കയറിവരുമ്പോൾ
ഞാനൊരു കാപ്പിയിട്ടു കൊടുക്കും.
പോകാമെന്ന് ഞാനങ്ങോട്ട് പറയും.
കാപ്പി കുടിക്കുന്നതിനിടയിൽ
തളർന്നുവെന്ന് എനിക്കറിയാമെന്ന്
മരണം പതിയെപ്പറയും.
തളർന്നുവെന്ന് എനിക്കറിയാമെന്ന്
മരണം പതിയെപ്പറയും.
ആരോടുമത് ഇതുവരെ
പറയാൻ പറ്റിയിട്ടില്ലെന്ന്
കാപ്പി ഊതിക്കൊണ്ട്
ഞാൻ മറുപടി പറയും.
പറയാൻ പറ്റിയിട്ടില്ലെന്ന്
കാപ്പി ഊതിക്കൊണ്ട്
ഞാൻ മറുപടി പറയും.
കപ്പുകൾ കഴുകിവെച്ചതിനുശേഷം
ഞങ്ങളൊരുമിച്ചിറങ്ങും,
വീട്ടിലോട്ട്.
ഞങ്ങളൊരുമിച്ചിറങ്ങും,
വീട്ടിലോട്ട്.