
കിനാക്കൾ
എന്റെ കവിതകൾ
നിങ്ങളെ മോഹിപ്പിച്ചേക്കാം.
നിങ്ങളെ മോഹിപ്പിച്ചേക്കാം.
നിങ്ങളുടെ മണിച്ചിത്രത്താഴിട്ട
അറകളെയവ അനായാസം
തുറന്നെന്നും വരാം.
അറകളെയവ അനായാസം
തുറന്നെന്നും വരാം.
അന്നേരമാരും കേൾക്കാത്ത
നിങ്ങളുടെ രഹസ്യങ്ങൾ അവരോട്
പങ്കുവെയ്ക്കാനൊരുങ്ങുമ്പോൾ,
നിങ്ങളുടെ രഹസ്യങ്ങൾ അവരോട്
പങ്കുവെയ്ക്കാനൊരുങ്ങുമ്പോൾ,
ഓർക്കുക,
കഥകൾ കവർന്നെടുക്കുവാൻ
കിനാക്കളുടെ വേഷംകെട്ടിയ വന്ന
കള്ളന്മാരാണെന്റെ കവിതകൾ.
കഥകൾ കവർന്നെടുക്കുവാൻ
കിനാക്കളുടെ വേഷംകെട്ടിയ വന്ന
കള്ളന്മാരാണെന്റെ കവിതകൾ.