പടത്തലവൻ

19 ഒക്ടോബർ 2026

പങ്കുവെയ്ക്കുന്നതൊക്കെയും
പൊട്ടക്കവിതകളാണെന്ന്
പൊക്കമുള്ളവർ പറഞ്ഞപ്പോൾ
പതറിയില്ല ഞാൻ.
പാമരന്റെ
പകൽക്കിനാക്കളാണിതെന്നോ,
പാങ്ങുള്ളവൻ
പലതും പറയുമെന്നോ,
പറഞ്ഞില്ല ഞാൻ.
പകരം,
പൊട്ടക്കവികളുടെ
പടത്തലവനാണ് ഞാനെന്ന്
പുരികം നോക്കിപ്പറഞ്ഞു
ഞാൻ.