നിങ്ങൾ

18 ഒക്ടോബർ 2026

നിങ്ങളുടെ വേരുകൾക്ക്
പടർന്നിറങ്ങുവാൻ തക്ക
ആഴമുള്ളവരെ കണ്ടെത്തുക.
നിങ്ങളുടെ പൂക്കളോടും
പായലിനോടും ഒരുപോലെയവർ
കരുതൽ കാണിക്കുമ്പോൾ,
അവർക്ക് വസന്തം
കൊടുക്കുക.
ലിപികളില്ലാത്ത നിങ്ങളുടെ
മൗനങ്ങളവർ വിവർത്തനം
ചെയ്യുമ്പോൾ, ഇന്നോളമാരും
കേൾക്കാത്ത നിങ്ങളുടെ
മർമരങ്ങളവർക്ക്
കൊടുക്കുക.
നിങ്ങളുടെ ചില്ലകൾക്ക്
പടർന്ന് പന്തലിക്കുവാനവർ
ആകാശമാകുമ്പോൾ,
നിങ്ങളെത്തന്നെയവർക്ക്
കൊടുക്കുക.