ധ്രുവനക്ഷത്രം

16 ഒക്ടോബർ 2026

ആഴക്കടലിലെ കപ്പൽ
കണക്കെയാകണം നമ്മൾ,
സദാ കൂടെയുണ്ടായിരുന്ന
കാറ്റ് കൊടുംകാറ്റാകുമ്പോഴും,
തഴുകി ഒഴുകിയിരുന്ന തിര
തലയ്ക്ക് മീതെ ഉയരുമ്പോഴും,
പതറരുത്,
ധ്രുവനക്ഷത്രം നോക്കി
തീരം മാത്രമാകണം
നമ്മുടെ ലക്ഷ്യം.