
തത്തമ്മ
മുപ്പതുകളിലെ ഞാൻ
കാഴ്ചബംഗ്ലാവിലെ കാഴ്ചകൾ
കാണാനിറങ്ങിയതായിരുന്നു.
കാഴ്ചബംഗ്ലാവിലെ കാഴ്ചകൾ
കാണാനിറങ്ങിയതായിരുന്നു.
കടുംപച്ചത്തത്തയെ കണ്ടപ്പോൾ
“തത്തമ്മേ പൂച്ച പൂച്ച” യെന്നല്ല
മനസ്സിൽ വന്നത്.
“തത്തമ്മേ പൂച്ച പൂച്ച” യെന്നല്ല
മനസ്സിൽ വന്നത്.
കൂട്ടിലിട്ട കിളിയോടുള്ള
ക്രൂരതയാണെന്റെ കണ്ണിൽ
നിറഞ്ഞത്.
ക്രൂരതയാണെന്റെ കണ്ണിൽ
നിറഞ്ഞത്.
സ്വാതന്ത്ര്യത്തിന്റെ യൗവനത്തിൽ
കൗതുകത്തിന്റെ കുട്ടി മരിച്ചിരിക്കുന്നു.
കൗതുകത്തിന്റെ കുട്ടി മരിച്ചിരിക്കുന്നു.