രഹസ്യങ്ങൾ

11 ഒക്ടോബർ 2026

യാത്രകളെന്നാൽ കവിതകൾ
വായിക്കുന്നത് പോലെയാണ്,
ഓരോ വളവിലും പുതിയതെന്തേലും
ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും.
കല്ലുവിരിച്ച പാതയിൽ
കാത്തിരിക്കുന്ന പച്ചവള്ളിപ്പടർപ്പുകളും,
മഹാനഗരങ്ങളുടെ പ്രതാപങ്ങളെ
ഓർമ്മിപ്പിക്കുന്ന കൂടാരക്കോട്ടകളും,
ഇതുവരെ കേൾക്കാത്ത പാട്ടുമായി
നടവഴിയിലെ പാട്ടുകാരനും,
ഇതുവരെ നുണയാത്ത രുചിയുമായി
ചില്ലുകൂട്ടിലെ പലഹാരങ്ങളും,
ഏതോ രഹസ്യം നാടോടിയോട്
പറയുവാൻ ശ്രമിക്കുന്നുണ്ട്.