ചെറിമരങ്ങൾ

10 ഒക്ടോബർ 2026

ഒരു വാക്ക് പോലും പറയാതെ
നമ്മളെ കളഞ്ഞിട്ട് പോയ
മനുഷ്യർ തിരികെ വരുമ്പോൾ,
വേരുകളറ്റുപോയ ചെറിമരങ്ങളോട്
വസന്തം മടങ്ങി വന്നുവെന്ന്
പറയുന്നത് പോലെയാണ്.
പുഞ്ചിരിക്കാനാകാതെ
മരവിച്ച് നിൽക്കും നാമന്നേരം.