ബിനോ കൊച്ചുമോൾ വർഗീസ്

മരപ്പെയ്ത്ത്

ഒരു യാത്രികന്റെ വഴിക്കുറിപ്പുകൾ.

ഇതിലൂടെ ഇനി നിന്നിൽ ഒരു മരപ്പെയ്ത്ത് ആകട്ടേ ഞാൻ, മഴ തോരുമ്പോളും നിറഞ്ഞുപെയ്യുന്ന മരങ്ങളെപോലെ. — ഞാൻ

Poems കവിതകൾ 52 ഏറ്റവും പുതിയത്: സാൻഡ്‌വിച്ച് Stories കുറിപ്പുകൾ 38 ഏറ്റവും പുതിയത്: ചിത്രക്കുറിപ്പുകൾ Scribbles കുത്തികുറിക്കലുകൾ 63 ഏറ്റവും പുതിയത്: കാറ്റ് Chithrakkurippukal ചിത്രക്കുറിപ്പുകൾ 1 ഏറ്റവും പുതിയത്: നന്ദി

ഇന്നത്തെ എഴുത്ത്Today

എല്ലാം കാണാം

നന്ദി

പാതിരാവിലെ വെളിച്ചവും,
പകലിന്റെ സ്വാസ്ഥ്യവുമായതിന്,

പൊരിവെയിലത്ത് ഒറ്റമരക്കാടും,
പെരുമഴക്കാലത്തിലെ തോണിയുമായതിന്.

നന്ദി.

എല്ലാം കാണാം

കവിതകൾPoems

എല്ലാം കാണാം
എല്ലാം കാണാം

കുറിപ്പുകൾStories

എല്ലാം കാണാം
എല്ലാം കാണാം

കുത്തികുറിക്കലുകൾScribbles

എല്ലാം കാണാം

കാറ്റ്

കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ

കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,

കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.

ജീവനീർ

ഓരോ ചാന്ദ്രമാസവും
സ്ത്രീകളർപ്പിച്ച
ചുവന്ന ജീവനീർകൊണ്ടാണ്
ഭൂമിയിങ്ങനെ ജീവന്റെ
നീല നീലാവെളിച്ചത്തിൽ
പൂത്ത് നിൽക്കുന്നത്.

നാടോടിയും ചുംബനവും

കാടും മലയും ആകാശവും
വൻകരകളും മഹാസമുദ്രങ്ങളും
വീണ്ടും വീണ്ടും കണ്ടാൽ
തനിക്ക് മടുക്കില്ലേന്ന് ചോദിച്ചവരോട്
നാടോടിയുടെ മറുചോദ്യമിതായിരുന്നു,

ഏറ്റവും പ്രിയപ്പെട്ടവളുടെ
എത്രാമത്തെ ചുംബനമാണ്
നിങ്ങൾക്ക് മടുത്ത് തുടങ്ങുന്നത് ?!

എല്ലാം കാണാം

ചിത്രക്കുറിപ്പുകൾChithrakkurippukal

എല്ലാം കാണാം
എല്ലാം കാണാം